അനുബന്ധ വാര്‍ത്തകള്‍
- അതിര്‍ത്തി സംഘര്‍ഷം: ഇന്ത്യ- ചൈന സൈനിക ചര്‍ച്ച ഇന്ന് നടക്കും
- ചാനലുകളില്‍ ദുരന്തവാര്‍ത്തയായി മകളുടെ മരണം; ഇതൊന്നും അറിയാതെ മാധവന് ഗതാഗതം നിയന്ത്രിക്കുകയായിരുന്നു, പെട്ടന്ന് വീട്ടില്‍ നിന്ന് ഫോണ്‍കോള്‍
- കേരളത്തില്‍ ഇന്നും നാളെയും സമ്പൂര്‍ണ ലോക്ക്ഡൗണ്‍
- തോക്ക് കിട്ടിയത് കണ്ണൂരില്‍ നിന്ന്? ഒറ്റത്തവണ പത്ത് റൗണ്ട് വരെ ഷൂട്ട് ചെയ്യാം; 500 ഗ്രാം തൂക്കമുള്ള തോക്കിന് വന്‍ വില !
- മാനസയെ കൊല്ലാന്‍ രാഹില്‍ ഉപയോഗിച്ച തോക്ക് മോഷ്ടിച്ചതെന്ന് സംശയം ! സംശയമുണര്‍ത്തി രാഹിലിന്റെ കൈയിലെ ബാഗ്
തന്നെ പീഡിപ്പിച്ച മുന്‍ വൈദികനെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് പെണ്‍കുട്ടി കോടതിയില്‍ !
കൊട്ടിയൂര്‍ പീഡനക്കേസില്‍ നാടകീയമായ വഴിത്തിരിവ്. പീഡനക്കേസില്‍ പ്രതിയായ മുന്‍ വൈദികന്‍ റോബിന്‍ വടക്കുംചേരിയെ വിവാഹം കഴിക്കാന്‍ അനുമതി തേടി പെണ്‍കുട്ടി സുപ്രീം കോടതിയെ സമീപിച്ചു. വിവാഹം കഴിക്കാനുള്ള തീരുമാനം സ്വന്തം ഇഷ്ടപ്രകാരമാണെന്ന് പെണ്‍കുട്ടി സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വിശദീകരിച്ചിട്ടുണ്ട്. ഇരയുടെ ആവശ്യം ജസ്റ്റിസുമാരായ വിനീത് ശരണ്‍, ദിനേശ് മഹേശ്വരി എന്നിവര്‍ അടങ്ങിയ സുപ്രീം കോടതി ബെഞ്ച് തിങ്കളാഴ്ച്ച പരിഗണിക്കും.
പരസ്പര സമ്മത പ്രകാരമാണ് പ്രതിയായ റോബിന്‍ വടക്കുംചേരിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതെന്ന് പെണ്‍കുട്ടി നേരത്തെ ഹൈക്കോടതിയില്‍ വ്യക്തമാക്കിയിരുന്നു. പെണ്‍കുട്ടിയെയും കുഞ്ഞിനെയും സംരക്ഷിച്ചുകൊള്ളാമെന്ന് റോബിന്‍ വടക്കുംചേരിയും കോടതിയെ അറിയിച്ചിട്ടുണ്ട്. റോബിന്റെ വാദം ഹൈക്കോടതി നേരത്തെ തള്ളുകയായിരുന്നു. ഇതിനെതിരെയാണ് സുപ്രീം കോടതിയെ സമീപിച്ചത്. വിവാഹത്തിനായി റോബിന്‍ വടക്കുംചേരിക്ക് ജാമ്യം അനുവദിക്കണം എന്നതാണ് ഹര്‍ജിയിലെ മറ്റൊരു ആവശ്യം. അഭിഭാഷകന്‍ അലക്സ് ജോസഫാണ് ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്.
അടുത്ത ലേഖനം