ശ്രീനു എസ്|
Last Modified ശനി, 31 ജൂലൈ 2021 (11:44 IST)
അതിര്‍ത്തി സംഘര്‍ഷത്തില്‍ ഇന്ത്യ-
ചൈന സൈനിക ചര്‍ച്ച ഇന്ന് നടക്കും. ചൈനീസ് ഭാഗമായ മോള്‍ഡോയിലാണ് ഇരു സേനാ വിഭാഗങ്ങളുടെയും കമാന്‍ഡര്‍മാര്‍ തമ്മിലുള്ള ചര്‍ച്ച നടക്കുന്നത്. 14 മാസത്തിനിടെ ഇത്ത് 12മത്തെ തവണയാണ് ചര്‍ച്ച നടക്കുന്നത്. നിയന്ത്രണ രേഖയില്‍ ചൈന മാറ്റം വരുത്താന്‍ ശ്രമിക്കുന്നതാണ് സംഘര്‍ഷത്തിന് കാരണം. അതേസമയം കടന്നുകയറ്റ മേഖലകളില്‍ നിന്ന് പിന്മാറുമെന്ന ധാരണ ചൈന പാലിക്കാത്തതും
ഇന്ത്യ ഇന്ന് ചര്‍ച്ചയില്‍ ചോദ്യം ചെയ്യും. ഏപ്രില്‍ ഒന്‍പതിനായിരുന്നു ഇരുസേനകളും അവസാനമായി ചര്‍ച്ചനടത്തിയിരുന്നത്.