1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kollam Vismaya Suicide Case Dowry issue

വഴിയില്‍വച്ച് തര്‍ക്കമായി, കിരണ്‍ മര്‍ദിക്കാന്‍ ശ്രമിച്ചപ്പോള്‍ വിസ്മയ വേറൊരു വീട്ടില്‍ ഓടിക്കയറി; വെളിപ്പെടുത്തല്‍

Suicide
കൊല്ലം ശാസ്താംകോട്ടയില്‍ ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ വിസ്മയയെ ഭര്‍ത്താവ് കിരണ്‍ പലപ്പോഴും മാനസികമായും ശാരീരികമായും ഉപദ്രവിച്ചിരുന്നതായി വെളിപ്പെടുത്തല്‍. കേസില്‍ കൂടുതല്‍ അന്വേഷണത്തിനായി വിസ്മയയുടെ ഭര്‍ത്താവ് കിരണ്‍ കുമാറിനെ ശാസ്താംകോട്ട പൊലീസ് കസ്റ്റഡിയില്‍ വാങ്ങി. 
 
വിവാഹം കഴിഞ്ഞ് രണ്ടു മാസത്തിനിടെ വിസ്മയയുടെ വീട്ടില്‍പ്പോയി മടങ്ങുമ്പോള്‍ ഇരുവരും വഴക്കിട്ടതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. വഴിയില്‍ ഒരു വീടിന്റെ അടുത്തുവച്ച് കാര്‍ നിര്‍ത്തി പുറത്തിറങ്ങിയ ഇരുവരും അവിടെനിന്ന് തന്നെ വഴക്ക് കൂടിയെന്നാണ് പറയുന്നത്. കിരണ്‍ വിസ്മയയെ മര്‍ദിക്കാനും ശ്രമിച്ചു. ഈസമയം വിസ്മയ അടുത്തുള്ള വീട്ടിലേക്ക് ഓടിക്കയറി. വീട്ടുടമ ഇടപെട്ട് അനുനയിപ്പിച്ചാണ് ഇരുവരെയും പിന്നീട് തിരിച്ചയച്ചത്. അന്ന് വിസ്മയ ഓടിക്കയറിയ വീട്ടില്‍ കിരണ്‍ കുമാറിനെ എത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി. 
 
അടുത്ത ലേഖനം
കള്ളക്കടത്ത് ക്വട്ടേഷൻ സംഘം പാർട്ടിയെ മറയാക്കുന്നുണ്ട് എന്നത് സത്യം, വേരോടെ അറുത്തുമാറ്റുമെന്ന് ഷംസീർ