അനുബന്ധ വാര്‍ത്തകള്‍
- വടകരയില്‍ ബ്രാഞ്ച് കമ്മിറ്റിയംഗത്തെ ബലാത്സംഗം ചെയ്ത പരാതിയില്‍ മുന്‍ സിപിഎം നേതാക്കള്‍ അറസ്റ്റില്‍
- ഉമ്മൻ ചാണ്ടിയെ കല്ലെറിഞ്ഞ കേസിൽ അർജ്ജുൻ ആയങ്കിക്ക് സിപിഎം സ്വീകരണം: ചിത്രം പങ്കുവെച്ച് രാഹുൽ മാങ്കൂട്ടത്തിൽ
- ക്വട്ടേഷൻ ബന്ധം ഉണ്ടെങ്കിൽ ഏത് ഉന്നതനായാലും നടപടി, നിലപാട് കടുപ്പിച്ച് സിപിഎം
- കച്ചമുറുക്കി സിപിഎം; കള്ളക്കടത്ത്, ക്വട്ടേഷന്‍ ബന്ധമുള്ളവര്‍ പാര്‍ട്ടിയില്‍ വേണ്ട, സ്ത്രീവിരുദ്ധത പറഞ്ഞാലും ഉടന്‍ നടപടി
- 'സ്ത്രീപക്ഷ കേരളം'; പുതിയ പ്രചാരണ പരിപാടി പ്രഖ്യാപിച്ച് സിപിഎം
കള്ളക്കടത്ത് ക്വട്ടേഷൻ സംഘം പാർട്ടിയെ മറയാക്കുന്നുണ്ട് എന്നത് സത്യം, വേരോടെ അറുത്തുമാറ്റുമെന്ന് ഷംസീർ
കള്ളക്കടത്ത് സംഘവും ക്വട്ടേഷന്‍ സംഘവും പാര്‍ട്ടിയെ മറയാക്കുന്നുവെന്നത് ശരിയാണെന്ന് സിപിഎം നേതാവും തലശേരി എംഎൽഎയുമായ എഎൻ ഷംസീർ. അത്തരക്കാരെ അറുത്തുമാറ്റികൊണ്ട് മുന്നോട്ട് പോവുകയെന്നതാണ് ലക്ഷ്യമെന്നും ഷംസീർ വ്യക്തമാക്കി.
ക്വട്ടേഷൻ സംഘങ്ങളിൽ നിന്ന് പാര്‍ട്ടിക്ക് പങ്ക് കിട്ടുന്നെന്ന് പറഞ്ഞ് അപവാദം പ്രചരിപ്പിക്കരുത്. പാര്‍ട്ടിക്ക് പ്രവര്‍ത്തിക്കാന്‍ കള്ളപ്പണത്തിന്റെ ആവശ്യമില്ല. പാര്‍ട്ടിക്ക് പാര്‍ട്ടിയുടെ അംഗങ്ങളുണ്ട്. അവർ ലെവിയായി കൊടുക്കുന്ന പണം കൊണ്ടാണ് പാർട്ടി പ്രവർത്തിക്കുന്നത്. കൂടാതെ ജനങ്ങളില്‍ നിന്ന് പാര്‍ട്ടി പ്രവര്‍ത്തന ഫണ്ടും സ്വരൂപിക്കുന്നുണ്ട്. അല്ലാതെ കള്ളക്കടത്തുകാരുടെയും സ്വര്‍ണക്കടത്തുകാരുടെയും വിഹിതം കൊണ്ട് പ്രവർത്തിക്കേണ്ട ഗതികേട് സിപിഎമ്മിനില്ല. പ്രത്യേകിച്ചും കണ്ണൂരിൽ തീരെയില്ല ഷംസീർ പറഞ്ഞു.
കള്ളക്കടത്ത് സംഘവും ക്വട്ടേഷന്‍ സംഘവും പാര്‍ട്ടിയെ മറയാക്കുന്നുവെന്നത് ശരിയാണ്. അത് അറുത്തുമാറ്റി കൊണ്ട് മുന്നോട്ട് പോവും. ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത് എത്ര ആഴത്തിലാണ് ഇതിന്റെ വേര് പോയിട്ടുള്ളത്. അത്രയും ആഴത്തിൽ വേരറുത്ത് മാറ്റണമെന്ന നിലപാടാണ് സിപിഎമ്മിനുള്ളതെന്നും ഷംസീർ വ്യക്തമാക്കി.