അനുബന്ധ വാര്‍ത്തകള്‍
- ലോകകപ്പ് ഫൈനല്‍ കാണുന്നതിനിടെ ടിവി ഓഫാക്കിയ മകനെ അച്ഛന് കൊലപ്പെടുത്തി
- വധശിക്ഷയില്‍ കുറഞ്ഞതൊന്നും ആ നീചന് അര്‍ഹിച്ചിരുന്നില്ല:ഷെയ്ന് നിഗം
- പെൺകുട്ടിയെ പീഡിപ്പിച്ചു കൊന്നു കുഴിച്ചുമൂടി : പിതാവിന്റെ സുഹൃത്തിനു 20 വർഷം കഠിനതടവ്
- യുവാവ് കുത്തേറ്റു മരിച്ച സംഭവം : ഒളിവിലായിരുന്ന പ്രതി പിടിയിൽ
- സാമ്പാറില്‍ എരിവ് കൂടിയെന്ന് പറഞ്ഞ് വഴക്ക് കൂടിയ പിതാവിനെ മകന് അടിച്ചുകൊന്നു
ഭാര്യയേയും മകനെയും പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊന്ന യുവാവ് അറസ്റ്റിൽ
ഗഞ്ചാം : കൊല്ലം ജില്ലയിലെ അഞ്ചലിൽ ഭാര്യയെ പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊലപ്പെടുത്തിയ കേസിനു സമാനമായ കേസ് ഒഡീഷയിലെ ഗഞ്ചാം ജില്ലയിലും നടന്നു. ഇവിടെ ഭാര്യ ബസന്തി പത്ര (23), രണ്ടു വയസുള്ള മകൾ ദേവ്‍സ്മിത എന്നിവരെ മൂർഖനെ കൊണ്ട് കടിപ്പിച്ചു കൊലപ്പെടുത്തിയ ഗണേഷ് പത്ര എന്ന ഇരുപത്തഞ്ചുകാരനെയാണ് പോലീസ് അറസ്റ് ചെയ്തത്.
ഒന്നര മാസം മുമ്പ് ഒഡീഷയിലെ ഗഞ്ചാം ജില്ലയിലാണ് സംഭവം നടന്നത്. മതപരമായ ചടങ്ങുകൾക്ക് വേണ്ടി എന്ന് പറഞ്ഞു ഒരു പാമ്പാട്ടിയിൽ നിന്ന് മൂർഖനെ വാങ്ങിയ ശേഷം ഒരു പ്ലാസ്റ്റിക് പാത്രത്തിലാക്കി വീട്ടിലെത്തി. തുടർന്ന് പാമ്പിനെ ഭാര്യയും മകളും ഉറങ്ങുന്ന മുറിയിലേക്ക് തുറന്നുവിട്ടു. ഇയാൾ അടുത്തുള്ള മറ്റൊരു മുറിയിൽ കിടന്നുറങ്ങി. അടുത്ത ദിവസം മാതാവിനെയും കുഞ്ഞിനേയും പാമ്പ് കടിയേറ്റു മരിച്ച നിലയിൽ കണ്ടെത്തുകയും ചെയ്തു.
എന്നാൽ സംഭവത്തിൽ അസ്വാഭാവികത ഉണ്ടെന്നു ആരോപിച്ചു യുവതിയുടെ പിതാവ് പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാൾക്കെതിരെ വ്യക്തമായ തെളിവുകൾ കിട്ടിയത്. തുടർന്നാണ് ഇയാളെ ഗഞ്ചാം പോലീസ് അറസ്റ്റ് ചെയ്തത്.