യുവാവ് കുത്തേറ്റു മരിച്ച സംഭവം : ഒളിവിലായിരുന്ന പ്രതി പിടിയിൽ

എ കെ ജെ അയ്യർ| Last Modified ബുധന്‍, 1 നവം‌ബര്‍ 2023 (18:16 IST)
മലപ്പുറം: സുഹൃത്തുക്കൾ തമ്മിലുണ്ടായ വാക്കു തർക്കത്തിനിടെ കുത്തേറ്റു യുവാവ് മരിച്ച സംഭവത്തിൽ ഒളിവിലായിരുന്ന പ്രതി പോലീസ് പിടിയിലായി. കൊടയ്ക്കൽ മുളിയിൽ സുനിൽ കുമാർ എന്ന അമ്പതുകാരനാണ് പിടിയിലായത്.

തൃപ്പങ്ങോട്ട് ബീരാഞ്ചിറയിലാണ് പരേതനായ ഇടിയാട്ടുകുന്നു വീട്ടിൽ അറുമുഖന്റെ മകൻ സുരേഷ് (43) ആണ് കഴിഞ്ഞ ഇരുപത്തിനാലിനു കുത്തേറ്റു മരിച്ചത്. ബീരാഞ്ചിറയിലെ സുഹൃത്തിന്റെ വീട്ടിൽ വച്ചാണ് കൊല നടന്നത്. മരിച്ച സുരേഷും സുഹൃത്തായ സുനിൽകുമാർ, മറ്റു രണ്ടു സുഹൃത്തുക്കൾ എന്നിവർ ചേർന്ന് പൊന്നാനിയിലെ ഒരു ഉത്സവ പറമ്പിൽ വച്ച്
തത്തയെകൊണ്ട് ചീട്ടെടുപ്പിച്ചിരുന്നതുമായി ബന്ധപെട്ടു തർക്കമുണ്ടായി.

എന്നാൽ മദ്യപിച്ചിരുന്നു സുനിൽ കുമാർ കത്തിയെടുത്തു സുരേഷിന്റെ വയറ്റിൽ കുത്തുകയായിരുന്നു. ഉടൻ തന്നെ അടുത്ത മുറിയിൽ ഉണ്ടായിരുന്ന മറ്റു രണ്ടു പേരും കുത്തിയ സുനിൽ കുമാറും ചേർന്ന് സുരേഷിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തുടർന്ന് സുനിൽ കുമാർ ബംഗളൂരുവിലേക്ക് രക്ഷപ്പെട്ടിരുന്നു. പിന്നീട് ഇയാൾ ഷൊർണൂരിൽ വച്ച് തിരൂർ ഇൻസ്‌പെക്ടർ എം.ജെ.ജിജോയുടെ നേതൃത്വത്തിലുള്ള പോലീസിന്റെ പിടിയിലാവുകയായിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :