വധശിക്ഷയില്‍ കുറഞ്ഞതൊന്നും ആ നീചന്‍ അര്‍ഹിച്ചിരുന്നില്ല:ഷെയ്ന്‍ നിഗം

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 14 നവം‌ബര്‍ 2023 (15:14 IST)
ആലുവയില്‍ അഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് വധശിക്ഷയാണ് കോടതി വിധിച്ചത്. ഇപ്പോഴിതാ കോടതി വിധിയില്‍ പ്രതികരിച്ച് നടന്‍ ഷെയ്ന്‍ നിഗം. വധശിക്ഷയില്‍ കുറഞ്ഞ ഒന്നും ആ നീചന്‍ അര്‍ഹിച്ചിരുന്നില്ലെന്ന് ഷെയ്ന്‍ ഫേസ്ബുക്കില്‍ നടന്‍ എഴുതിയത്.

നടന്റെ പോസ്റ്റിനു താഴെ നിരവധി ആളുകളാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്.എത്രയും വേഗം വിധി നടപ്പിലാക്കട്ടെയെന്നാണ് കൂടുതല്‍ ആളുകളും നടന്റെ പോസ്റ്റിനു താഴെ എഴുതിയിരിക്കുന്നത്.
കേസിലെ പ്രതി ബിഹാര്‍ സ്വദേശി അസഫാക്ക് ആലമിന് വധശിക്ഷയാണ് കോടതി വിധിച്ചത്. പ്രതി ദയ അര്‍ഹിക്കുന്നില്ല എന്നും കോടതി പറഞ്ഞു. 5 ജീവപര്യന്തവും എറണാകുളം പോക്‌സോ കോടതി വിധിച്ചു.പോക്സോ കേസിലെ രണ്ട് വകുപ്പിലും ജീവിതാവസാനം വരെ തടവാണ് ശിക്ഷ. വിവിധ വകുപ്പുകളിലായി ഏഴ് ലക്ഷത്തിലധികം രൂപ പിഴ ഒടുക്കണം.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :