അനുബന്ധ വാര്‍ത്തകള്‍
- സംസ്ഥാനത്ത് മൃഗങ്ങളുമായി ഇടപഴകുന്ന ജീവനക്കാര്‍ക്ക് സ്പെഷ്യല്‍ വാക്സിനേഷന് ആരംഭിച്ചു
- മലപ്പുറത്ത് ഹാഷിഷ് ഓയിലുമായി മൂന്ന് യുവാക്കള്‍ പിടിയിലായി
- കാട്ടാക്കടയില്‍ മകളുടെ മുന്നില്‍ വച്ച് പിതാവിനെ ക്രൂരമായി കെഎസ്ആര്‍ടിസി ജീവനക്കാര്‍ മര്‍ദ്ദിച്ച സംഭവത്തില്‍ ഹൈക്കോടതി റിപ്പോര്‍ട്ട് തേടി
- ഇന്ത്യൻ ടീമിൽ നിന്ന് തഴയുന്നത് പ്രകടനം മെച്ചപ്പെടുത്താനുള്ള അവസരമായാണ് കാണുന്നത്: സഞ്ജു സാംസൺ
- പാലക്കാട് വിറകുപുരയില്‍ തൂക്കിയിട്ടിരുന്ന സഞ്ചിയില്‍ കൈയിട്ട വീട്ടമ്മയ്ക്ക് പാമ്പുകടിയേറ്റ് ദാരുണന്ത്യം
കൊല്ലത്ത് വീട്ടില്‍ ജപ്തി നോട്ടീസ് പതിപ്പിച്ചതില്‍ മനംനൊന്ത് പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിഷേധം കനക്കുന്നു
കൊല്ലത്ത് വീട്ടില്‍ ജപ്തി നോട്ടീസ് പതിപ്പിച്ചതില്‍ മനംനൊന്ത് പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിഷേധം കനക്കുന്നു. ആത്മഹത്യ ചെയ്ത കോളേജില്‍ വിദ്യാര്‍ഥിയായ അഭിരാമിയുടെ പോസ്റ്റുമോര്‍ട്ടം ഇന്ന് നടക്കും. വീട്ടില്‍ നോട്ടീസ് കണ്ട കോളേജ് വിദ്യാര്‍ത്ഥിനി റൂമില്‍ കയറി വാതില്‍ അടച്ച് ഇരിക്കുകയായിരുന്നു. ഏറെനേരം വിളിച്ചിട്ടും തുറക്കാതെ ആയതോടെ അയല്‍വാസികള്‍ എത്തി വാതില്‍ പൊളിച്ച് കടക്കുകയായിരുന്നു.
അപ്പോള്‍ പെണ്‍കുട്ടി തൂങ്ങിമരിച്ച നിലയിലായിരുന്നു. നാലുവര്‍ഷം മുമ്പാണ് വീട് പണിക്കായി അഭിരാമിയുടെ പിതാവ് കേരള ബാങ്കില്‍ നിന്ന് പതിനൊന്നര ലക്ഷം രൂപ ലോണെടുത്തത്. കൊറോണ കാലത്ത് ഇദ്ദേഹത്തിന്റെ ജോലി പോയതോടെ തിരിച്ചടവ് മുടങ്ങി. കഴിഞ്ഞ മാര്‍ച്ചില്‍ 1.5 ലക്ഷം രൂപ അടച്ചിരുന്നു എന്നാണ് കുടുംബം പറയുന്നത്.