അനുബന്ധ വാര്‍ത്തകള്‍
- മലപ്പുറത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി കൂട്ട ബലാത്സംഗം ചെയ്ത നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു
- ഇടുക്കിയില്‍ വിവാഹ ചടങ്ങിനെത്തിയ രണ്ട് യുവാക്കള്‍ മുങ്ങി മരിച്ചു
- ഇടുക്കിയില്‍ ഫ്രൈഡ് റൈസില്‍ ഇറച്ചി കുറഞ്ഞെന്ന് ആരോപിച്ച് റിസോര്‍ട്ട് അടിച്ചു തകര്‍ത്തു
- പീഡന പരാതിയില്‍ മകന് ജയിലിലായ വിഷമത്തില്‍ പിതാവ് ആത്മഹത്യ ചെയ്തു
- പാലക്കാട് നഗരത്തില്‍ ജോലികഴിഞ്ഞ് മടങ്ങുകയായിരുന്ന യുവതിയെ തെരുവുനായ കടിച്ചു
പാലക്കാട് വിറകുപുരയില്‍ തൂക്കിയിട്ടിരുന്ന സഞ്ചിയില്‍ കൈയിട്ട വീട്ടമ്മയ്ക്ക് പാമ്പുകടിയേറ്റ് ദാരുണന്ത്യം
പാലക്കാട് വിറകുപുരയില്‍ തൂക്കിയിട്ടിരുന്ന സഞ്ചിയില്‍ കൈയിട്ട വീട്ടമ്മയ്ക്ക് പാമ്പുകടിയേറ്റ് ദാരുണന്ത്യം. പുഞ്ചപ്പാടം യുപി സ്‌കൂളിലെ പാചക തൊഴിലാളിയായ ഭാര്‍ഗവിയാണ് മരിച്ചത്. 69 വയസ്സായിരുന്നു. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. കടിയേറ്റ ഉടന്‍ വീട്ടുകാരും നാട്ടുകാരും ചേര്‍ന്ന് ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
എന്നാല്‍ ആശുപത്രിയില്‍ എത്തും മുമ്പ് തന്നെ ഭാര്‍ഗവിയുടെ ബോധം നഷ്ടമായി. ശനിയാഴ്ച രാവിലെ പത്തരയോടെയാണ് ഇവര്‍ക്ക് പാമ്പുകടിയേറ്റിയത്. 35 വര്‍ഷമായി സ്‌കൂളിലെ പാചക തൊഴിലാളിയാണ് ഇവര്‍.