കൊച്ചി കോര്‍പറേഷന്‍ മുന്‍ കൗണ്‍സിലറെ മകന്‍ കുത്തി പരുക്കേല്‍പ്പിച്ചു
കലൂരില്‍ ഗ്രേസി നടത്തിയിരുന്ന കടയില്‍ എത്തിയാണ് മകന്‍ ആക്രമിച്ചത്
Gracy Joseph
ഗ്രേസിക്ക് ശരീരത്തില്‍ മൂന്ന് തവണ കുത്തേറ്റു. ഗ്രേസിയെ ആക്രമിച്ചതിന് ശേഷം മകന്‍ സംഭവസ്ഥലത്ത് നിന്ന് ഓടിരക്ഷപ്പെടുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ എറണാകുളം ടൗണ്‍ നോര്‍ത്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കലൂരില്‍ ഗ്രേസി നടത്തിയിരുന്ന കടയില്‍ എത്തിയാണ് മകന്‍ ആക്രമിച്ചത്. ഇന്നലെ രാത്രി എട്ടിനായിരുന്നു സംഭവം. മകനും ഗ്രേസിയുമായി വാക്കുതര്‍ക്കമുണ്ടായതായാണ് വിവരം. തര്‍ക്കത്തിനൊടുവില്‍ കത്തി കൊണ്ട് ഗ്രേസിയെ കുത്തുകയായിരുന്നു.
2015-2020 കാലഘട്ടത്തില്‍ കതൃക്കടവ് ഡിവിഷനില്‍ നിന്നുള്ള കോണ്‍ഗ്രസ് കൗണ്‍സിലറായിരുന്നു ഗ്രേസി ജോസഫ്.