അനുബന്ധ വാര്‍ത്തകള്‍
- Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം, ചക്രവാതചുഴി; തകര്‍ത്തു പെയ്യാന്‍ തുലാവര്‍ഷം
- Kerala Weather: അറബിക്കടലില്‍ തീവ്ര ന്യൂനമര്‍ദ്ദം വരുന്നു; സംസ്ഥാനത്ത് വീണ്ടും മഴ ദിനങ്ങള്‍
- Kerala Weather: 'വീണ്ടും മഴ വരുന്നേ'; ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
- Kerala Weather: ബംഗാള്‍ ഉള്‍ക്കടലില്‍ തീവ്ര ന്യൂനമര്‍ദ്ദം; മഴ കനക്കും, നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
- Kerala Weather: ചക്രവാതചുഴി തീവ്ര ന്യൂനമര്‍ദ്ദമാകും; സംസ്ഥാനത്ത് മഴയ്ക്കു സാധ്യത
Kerala Weather: ഇന്ന് തകര്‍ത്തു പെയ്യും; ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റ്, അറബിക്കടലില്‍ തീവ്ര ന്യൂനമര്‍ദ്ദം
ഇന്ന് മൂന്ന് ജില്ലകളില്‍ അതിശക്തമായ മഴയ്ക്കു സാധ്യതയുള്ള ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്
Kerala Weather: സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട 'മാന്‍താ' ചുഴലിക്കാറ്റിന്റെയും അറബിക്കടലിലെ തീവ്ര ന്യൂനമര്‍ദ്ദത്തിന്റെയും സ്വാധീനത്താലാണ് കേരളത്തില്‍ മഴ ശക്തിപ്രാപിച്ചിരിക്കുന്നത്.
ഇന്ന് മൂന്ന് ജില്ലകളില്‍ അതിശക്തമായ മഴയ്ക്കു സാധ്യതയുള്ള ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. 24 മണിക്കൂറില്‍ 115.6 മില്ലി മീറ്റര്‍ മുതല്‍ 204.4 മില്ലി മീറ്റര്‍ വരെ തീവ്രതയില്‍ മഴ ലഭിച്ചേക്കാം. വടക്കന്‍ ജില്ലകളില്‍ മഴയ്‌ക്കൊപ്പം ശക്തമായ കാറ്റും ഇടിമിന്നലിനും സാധ്യത. മലയോര മേഖലകളില്‍ ജാഗ്രത പാലിക്കുക.
ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാല്‍ യെല്ലോ അലര്‍ട്ടാണ്.
കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മത്സ്യബന്ധനത്തിനു വിലക്കുണ്ട്. മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 60 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനു സാധ്യത.