1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kerala Weather Heavy rain Updates

Kerala Weather: അറബിക്കടലില്‍ തീവ്ര ന്യൂനമര്‍ദ്ദം വരുന്നു; സംസ്ഥാനത്ത് വീണ്ടും മഴ ദിനങ്ങള്‍

കേരളത്തില്‍ ചിലയിടങ്ങളില്‍ അടുത്ത ഏഴ് ദിവസം നേരിയ / ഇടത്തരം മഴയ്ക്കോ, ഇടിയോടുകൂടിയ മഴയ്‌ക്കോ സാധ്യത

Kerala Weather, Heavy Rain, Kerala Weather Update, Kerala Weather News, കേരള വെതര്‍, കേരള കാലാവസ്ഥ, വെതര്‍ അലര്‍ട്ട് കേരള, കേരള വാര്‍ത്തകള്‍
Kerala Weather Live Updates

Kerala Weather: സംസ്ഥാനത്ത് ഒരിടവേളയ്ക്കു ശേഷം വീണ്ടും മഴ ദിനങ്ങള്‍. അറബിക്കടലില്‍ തീവ്രന്യൂനമര്‍ദ്ദ സാധ്യത. തെക്ക് കിഴക്കന്‍ അറബിക്കടലിനും, അതിനോട് ചേര്‍ന്നുള്ള ലക്ഷദ്വീപ് പ്രദേശങ്ങള്‍ക്കും മുകളില്‍ ചക്രവാതചുഴി സ്ഥിതിചെയ്യുന്നു. നാളെയോടെ ഇത് തെക്ക് കിഴക്കന്‍ അറബിക്കടലിലും അതിനോട് ചേര്‍ന്നുള്ള കേരള-കര്‍ണാടക തീരങ്ങള്‍ക്ക് സമീപമുള്ള ലക്ഷദ്വീപ് മേഖലക്ക് മുകളിലായും ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിക്കാനും തുടര്‍ന്നുള്ള 48 മണിക്കൂറില്‍ തീവ്ര ന്യൂനമര്‍ദ്ദമായി വീണ്ടും ശക്തി പ്രാപിക്കാനും സാധ്യത.
 
കേരളത്തില്‍ ചിലയിടങ്ങളില്‍ അടുത്ത ഏഴ് ദിവസം നേരിയ / ഇടത്തരം മഴയ്ക്കോ, ഇടിയോടുകൂടിയ മഴയ്‌ക്കോ സാധ്യത. ഒക്ടോബര്‍ 17 മുതല്‍ 23 വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യത. അടുത്ത അഞ്ച് ദിവസം ഇടിമിന്നലിനും 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
 
കേരള - കര്‍ണാടക - ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് (17/10/2025) മുതല്‍ 21/10/2025 വരെ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള  - കര്‍ണാടക തീരങ്ങളിലും അതിനോട് ചേര്‍ന്ന കടല്‍ പ്രദേശങ്ങളിലും മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.
 
ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ നാളെ (ശനി) യെല്ലോ അലര്‍ട്ടുണ്ട്. 
About Writer
രേണുക വേണു
അടുത്ത ലേഖനം
ഈ ചതി വേണ്ടായിരുന്നു, ദീപാവലിക്ക് തൊട്ടുമുൻപ് ഐആർസിടിസി വെബ്സൈറ്റും ആപ്പും പ്രവർത്തനരഹിതമായി