1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Plus One Allotment News

പ്ലസ് വണ്‍ പ്രവേശനത്തിന്റെ ആദ്യ സപ്ലിമെന്ററി അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

Plus One Allotment
പ്ലസ് വണ്‍ പ്രവേശനത്തിന്റെ ആദ്യ സപ്ലിമെന്ററി അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിച്ചവര്‍ക്ക് വ്യാഴാഴ്ച രാവിലെ 10 മുതല്‍ വെള്ളി വൈകീട്ട് നാലു വരെ പ്രവേശനം നേടാം. ഒന്നാം സപ്ലിമെന്ററി അലോട്ട്‌മെന്റിനായി വിവിധ ക്വോട്ടകളില്‍നിന്ന് മെറിറ്റിലേക്ക് മാറ്റിയത് ഉള്‍പ്പെടെ 45,394 സീറ്റുകളാണുള്ളത്.
 
ഇതിലേക്ക് അപേക്ഷിച്ച 68,739 അപേക്ഷകളില്‍ 67,596 എണ്ണമാണ് അലോട്ട്‌മെന്റിന് പരിഗണിച്ചത്. സപ്ലിമെന്ററി അലോട്ട്‌മെന്റിനായി അപേക്ഷിച്ച ശേഷം മറ്റ്‌ േക്വാട്ടകളില്‍ പ്രവേശനം നേടിയ 194 അപേക്ഷകളും ഓപ്ഷനില്ലാത്തതും മറ്റു കാരണങ്ങളാല്‍ അര്‍ഹതയില്ലാത്തതുമായ 949 അപേക്ഷകളും പരിഗണിച്ചിട്ടില്ല.
അടുത്ത ലേഖനം
ആശ്രിത നിയമനം നേടിയവര്‍ കുടുംബാംഗങ്ങളെ സംരക്ഷിച്ചില്ലെങ്കില്‍ ശമ്പളത്തിന്റെ 25 ശതമാനം പിടിക്കും