അനുബന്ധ വാര്‍ത്തകള്‍
- എംപോക്സ് വ്യാപിക്കുന്ന സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി; ലക്ഷണങ്ങള്‍ ഉണ്ടായാല്‍ റിപ്പോര്‍ട്ട് ചെയ്യണം
- ഇന്ന് രാത്രി മഴ കനക്കും; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
- ഓണത്തിന് മാവേലി സ്റ്റോറുകളില്‍ 13 ഇനം സാധനങ്ങള്‍ക്ക് സബ്സിഡി
- പിആര്‍ ശ്രീജേഷിന് രണ്ടുകോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍
- മീനച്ചില്‍ നദിയുടെ കരയിലുള്ളവര്‍ക്ക് ജാഗ്രത നിര്‍ദേശം; യാതൊരു കാരണവശാലും നദിയില്‍ ഇറങ്ങരുത്
ചക്രവാതച്ചുഴി: സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത
അറബിക്കടലിലെ ചക്രവാതചുഴികളുടെ സ്വാധീനഫലമായി സംസ്ഥാനത്ത് മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കാണ് സാധ്യത. ഇന്ന് ഒരു ജില്ലകളിലും പ്രത്യേക അലര്‍ട്ട് പ്രഖ്യാപിച്ചിട്ടില്ല.
ഞായറാഴ്ച 3 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയൊരു ചക്രവാതച്ചുഴിയും രൂപപ്പെട്ടേക്കുമെന്നും കാലാവസ്ഥ മുന്നറിയിപ്പുണ്ട്. ലക്ഷദ്വീപിന് മുകളിലായാണ് ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നത്. മറ്റൊരു ചക്രവാതചുഴി ഗുജറാത്തിന് സമീപം വടക്ക് കിഴക്കന്‍ അറബിക്കടലിലും സ്ഥിതിചെയ്യുന്നുണ്ട്. ഓഗസ്റ്റ് 24 ഓടെ വടക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ചക്രവാതചുഴിയും രൂപപ്പെട്ടേക്കാം. ഇതിന്റെ സ്വാധീനഫലമായി കേരളത്തില്‍ അടുത്ത 5 ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ട്.