പിആര്‍ ശ്രീജേഷിന് രണ്ടുകോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 21 ഓഗസ്റ്റ് 2024 (17:29 IST)
പിആര്‍ ശ്രീജേഷിന് രണ്ടുകോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. ഇന്നുചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. പാരീസ് ഒളിമ്ബിക്‌സില്‍ സ്‌പെയിനിനെ തകര്‍ത്താണ് ഇന്ത്യ വെങ്കല മെഡല്‍ നേടിയത്. ടോക്യോ ഒളിമ്പിക്സിലും ഇന്ത്യന്‍ ഹോക്കി ടീം വെങ്കല മെഡല്‍ നേടിയിരുന്നു. രണ്ടിലും ശ്രീജേഷ് നിര്‍ണായകമായ പങ്കുവഹിച്ചിരുന്നു. ഗെയിംസിലെ എട്ടു മത്സരങ്ങളിലായി നേരിട്ട 62 ഷോട്ടുകളില്‍ 50 എണ്ണം സേവ് ചെയ്ത താരത്തിന്റെ അസാമാന്യപ്രകടനമാണ് ഇന്ത്യയുടെ മെഡല്‍ നേട്ടത്തില്‍ നിര്‍ണായകമായത്.

ശ്രീജേഷിനുള്ള ആദരം ഹോക്കി ടീമിലെ മറ്റ് അംഗങ്ങളെയും പങ്കെടുപ്പിച്ച് വലിയ ചടങ്ങായി നടത്താനാണ് സര്‍ക്കാര്‍ നീക്കം. നേരത്തേ തിരുവനന്തപുരത്ത് സര്‍ക്കാരിനു കീഴില്‍ ശ്രീജേഷിന് സ്വീകരണച്ചടങ്ങുകള്‍ ഒരുക്കിയിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :