അനുബന്ധ വാര്‍ത്തകള്‍
- മീനച്ചില്‍ നദിയുടെ കരയിലുള്ളവര്‍ക്ക് ജാഗ്രത നിര്‍ദേശം; യാതൊരു കാരണവശാലും നദിയില്‍ ഇറങ്ങരുത്
- ഇത്തവണ ഓണക്കിറ്റ് ആറ് ലക്ഷം പേര്‍ക്ക്; സപ്ലൈകോയില്‍ 13 ഇനം ഭക്ഷ്യസാധനങ്ങള്‍ക്ക് സബ്‌സിഡി
- കുഞ്ഞിമംഗലത്ത് 14 പേര്‍ക്ക് കുറുക്കന്റെ കടിയേറ്റു
- വരും മണിക്കൂറുകളില്‍ ഈ രണ്ടുജില്ലകളില്‍ മഴ ശക്തമാകും; കാറ്റും ശക്തമാകും
- സംസ്ഥാനത്ത് ഇന്ന് രണ്ടുജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, നാളെ ആറുജില്ലകളില്‍
ഓണത്തിന് മാവേലി സ്‌റ്റോറുകളില്‍ 13 ഇനം സാധനങ്ങള്‍ക്ക് സബ്‌സിഡി
ഓണക്കാലത്തു നിത്യോപയോഗ സാധങ്ങള്‍ തടസമില്ലാതെ സപ്ലൈക്കോ ഔട്ട്‌ലെറ്റുകളില്‍ ലഭ്യമാക്കുന്നതിനു നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. 13 ഇനം നിത്യോപയോഗ സാധനങ്ങള്‍ സബ്‌സിഡി നിരക്കില്‍ മാവേലി/സൂപ്പര്‍മാര്‍ക്കറ്റുകളിലൂടെ വിതരണം ചെയ്യും. ഇതിനു പുറമെ പ്രമുഖ കമ്പനികളുടെ ബ്രാന്റഡ് ഉല്‍പ്പന്നങ്ങള്‍ക്ക് ആകര്‍ഷകമായ ഓഫറുകള്‍ നല്‍കി വില്‍പ്പന നടത്തും.
സെപ്റ്റംബര്‍ 7 മുതല്‍ 14 വരെ ഒരാഴ്ച നീണ്ടുനില്‍ക്കുന്ന 1500 ചന്തകളാണ് കണ്‍സ്യൂമര്‍ ഫെഡ് നടത്തുന്നത്. ഇതില്‍ 73 എണ്ണം ത്രിവേണി സ്റ്റോറുകളിലൂടെയും ബാക്കിയുള്ളവ സഹകരണ ബാങ്കുകള്‍ മുഖേനയുമാണ് നടത്തുക. സപ്ലൈകോ നിശ്ചയിച്ച വിലയുടെ അടിസ്ഥാനത്തില്‍ 13 ഇനം സാധനങ്ങള്‍ക്കാണ് സബ്‌സിഡി നല്‍കുന്നത്. 10 മുതല്‍ 40 ശതമാനം വരെ വിലക്കുറവില്‍ ത്രിവേണികളില്‍ സാധനങ്ങള്‍ ലഭ്യമാണ്.