1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kerala power crisis is temporary VD Satheesan

സംസ്ഥാനത്തെ വൈദ്യുത പ്രതിസന്ധി താൽക്കാലികം: ഒക്ടോബർ 1 മുതൽ പരിഹാരം : മുഖ്യമന്ത്രി

ഉപഭോഗം കൂടിയതും ഉല്പാദാനം കുറഞ്ഞതും കേരളത്തിന് തിരിച്ചടിയായി. സ്റ്റോറേജ് സംവിധാനമില്ലാത്തതും പ്രശ്‌നമാണ്.

VD Satheesan
കേരളത്തിലെ വൈദ്യുതി പ്രതിസന്ധി താല്‍ക്കാലികമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ കേരളം 8 സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും ലഭ്യമായ ഇടങ്ങളില്‍ നിന്നെല്ലാം വൈദ്യുതി വാങ്ങുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതിസന്ധി പരിഹരിക്കാന്‍  ഹ്രസ്വകാലത്തേക്കും ദീര്‍ഘകാലത്തേക്കുമുള്ള പദ്ധതികള്‍ സര്‍ക്കാര്‍ ആസൂത്രണം ചെയ്യുന്നുണ്ടെന്നും സതീശന്‍ വ്യക്തമാക്കി.
 
ഉപഭോഗം കൂടിയതും ഉല്പാദാനം കുറഞ്ഞതും കേരളത്തിന് തിരിച്ചടിയായി. സ്റ്റോറേജ് സംവിധാനമില്ലാത്തതും പ്രശ്‌നമാണ്. 2500 മെഗാവാട്ടിലേറെ സോളാര്‍ ഊര്‍ജം ഉത്പാദിപ്പിക്കുന്നുമുണ്ട്. പക്ഷേ അത് സംഭരിക്കാനുള്ള ബാറ്ററി സംവിധാനങ്ങള്‍ നമുക്കില്ല. സോളാര്‍ ഊര്‍ജം സംഭരിക്കുന്നതുള്‍പ്പടെയുള്ള സംവിധാനങ്ങള്‍ ലഭ്യമാക്കും. കഴിഞ്ഞ സെപ്റ്റംബറിനേക്കാള്‍ 925 മെഗാവാട്ട് ഉപഭോഗം ഈ സെപ്റ്റംബറില്‍ കൂടി. അതിനനുസരിച്ച് ആസൂത്രണം ഉണ്ടായിട്ടില്ല. ദീര്‍ഘകാല കരാറുകള്‍ക്കായാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.
 
 പവര്‍ കട്ട് കുറച്ചുകൊണ്ടുവരുന്നുണ്ട്. ഒരാഴ്ച കൂടിയെ നിലവിലെ പ്രശ്‌നങ്ങളുണ്ടാവുകയുണ്ടെന്നാണ് കരുതുന്നത്. പ്രതിസന്ധി എല്ലായിടത്തുമുണ്ട്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലും പ്രതിസന്ധികളുണ്ട്. ഒക്ടോബര്‍ 1 മുതല്‍ ഇതെല്ലാം പരിഹരിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും വി ഡി സതീശന്‍ പറഞ്ഞു.
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
2,000-ന് മുകളിലുള്ള UPI ഇടപാടുകൾക്ക് ചാർജ് ഈടാക്കുമോ? സാധാരണക്കാർ അറിയേണ്ട യാഥാർത്ഥ്യം