അനുബന്ധ വാര്‍ത്തകള്‍
- തൃശ്ശൂരില്‍ ഡിവൈഎഫ്ഐ നേതാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചു
- കേരള ശ്രീ പുരസ്കാരം സ്വീകരിക്കില്ലെന്ന് കാനായി കുഞ്ഞിരാമന്
- കണ്ണൂരില്‍ ക്ലാസ്റൂമിലേക്ക് കയറുന്നതിനിടെ ഏഴാംക്ലാസുകാരനെ തെരുവുനായ കടിച്ചു
- കോഴിക്കോട് റാഗിംങില്‍ വിദ്യാര്‍ത്ഥിയുടെ കര്‍ണപടം തകര്‍ന്നതായി പരാതി
- കേരളപ്പിറവി: മുന്‍ഗണനേതര റേഷന്‍ കാര്‍ഡുടമകള്‍ക്ക് സ്പെഷ്യല്‍ അരി ലഭിക്കും
എഴുത്തച്ഛന്‍ പുരസ്കാരം സേതുവിന്
കോട്ടയം: മലയാളസാഹിത്യത്തിന്നു നല്‍കിയ സമഗ്രസംഭാവന പരിഗണിച്ചു കേരള സര്‍ക്കാരിന്റെ ഏറ്റവും വലിയ സാഹിത്യബഹുമതിയായ എഴുത്തച്ഛന്‍ പുരസ്കാരം ( 2022) ശ്രീ സേതുവിനു സമർപ്പിക്കുകയാണെന്ന് സാംസ്കാരികവകുപ്പ് മന്ത്രി വി.എൻ വാസവൻ പത്രസമ്മേളനത്തിൽ അറിയിച്ചു.
കേരളസാഹിത്യഅക്കാദമി പ്രസിഡന്റ് കെ സച്ചിദാനന്ദന്‍ ചെയര്‍മാനും പ്രൊഫസര്‍ എം കെ സാനു, വൈശാഖന്‍, കാലടി ശ്രീശങ്കരാചാര്യസര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ എം വി നാരായണന്‍, സാംസ്‌കാരികവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ്ജ് ഐ എ എസ് എന്നിവരംഗങ്ങളുമായ വിധിനിര്‍ണ്ണയസമിതി 2022 ലെ എഴുത്തച്ഛന്‍പുരസ്‌കാരം നോവലിസ്റ്റും കഥാകൃത്തുമായ സേതുവിന് സമര്‍പ്പിക്കാന്‍ ഏകകണ്ഠമായി ശുപാര്‍ശ ചെയ്തത്.