അനുബന്ധ വാര്‍ത്തകള്‍
- ആക്ഷന്‍ രംഗങ്ങളില്‍ തിളങ്ങാന്‍ വീണ്ടും അജിത്ത് ? 'തുനിവ്'ലൊക്കേഷന്‍ ചിത്രം, പുതിയ വിവരങ്ങള്‍
- ചേര്‍ത്തലയില്‍ വിദ്യാര്‍ത്ഥിനിയേയും അയല്‍വാസിയായ യുവാവിനേയും മരിച്ചനിലയില്‍ കണ്ടെത്തി
- തെക്കന്‍ ജില്ലകളില്‍ മഴ ശക്തമായി തുടരുന്നു; ഇന്ന് ആറുജില്ലകളില്‍ യെല്ലോ അലര്‍ട്ട്
- ശക്തമായ ഇടിമിന്നല്‍ സാധ്യതയെന്ന് മുന്നറിയിപ്പ്; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം
- സംസ്ഥാനത്ത് നവംബര്‍ നാലുവരെ ഇടിയോടു കൂടിയ മഴയ്ക്ക് സാധ്യത
കേരളപ്പിറവി: മുന്‍ഗണനേതര റേഷന്‍ കാര്‍ഡുടമകള്‍ക്ക് സ്പെഷ്യല്‍ അരി ലഭിക്കും
കേരളത്തില്‍ പൊതുവിപണിയില്‍ അരിവില നിയന്ത്രിക്കുന്നതിന്റെ ഭാഗമായി നവംബര്‍ ഒന്നു മുതല്‍ കേരളത്തിലെ എല്ലാ മുന്‍ഗണനേതര (വെള്ള, നീല) കാര്‍ഡുടമകള്‍ക്ക് 8 കിലോ ഗ്രാം അരി സ്പെഷ്യലായി 10.90 രൂപ നിരക്കില്‍ ലഭ്യമാക്കുമെന്ന് മന്ത്രി ജി.ആര്‍. അനില്‍ അറിയിച്ചു. കൂടാതെ സഞ്ചരിക്കുന്ന മാവേലി സ്റ്റോറുകളിലൂടെ 'അരിവണ്ടി' സംസ്ഥാനത്തെ 500 ലധികം കേന്ദ്രങ്ങളിലെത്തി സൗജന്യ നിരക്കില്‍ നാല് ഇനം അരി വിതരണം ചെയ്യും. ജയ, കുറുവ, മട്ട അരി, പച്ചരി എന്നീ നാല് ഇനങ്ങളായി കാര്‍ഡ് ഒന്നിന് 10 കിലോ വീതം അരി വിതരണം ചെയ്യും. ഓരോ താലൂക്കിലും സപ്ലൈകോയോ മാവേലിസ്റ്റോറോ ഇല്ലാത്ത പ്രദേശങ്ങളിലാണ് അരിവണ്ടി എത്തുന്നതെന്നും മന്ത്രി അറിയിച്ചു.