കേരള ശ്രീ പുരസ്‌കാരം സ്വീകരിക്കില്ലെന്ന് കാനായി കുഞ്ഞിരാമന്‍

സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 1 നവം‌ബര്‍ 2022 (13:36 IST)
കേരള ശ്രീ പുരസ്‌കാരം സ്വീകരിക്കില്ലെന്ന് കാനായി കുഞ്ഞിരാമന്‍. സംസ്ഥാനത്ത് ശില്പങ്ങള്‍ അവഗണിക്കപ്പെടുകയാണെന്നും ശംഖുമുഖത്ത് സമുദ്ര കന്യകാ ശില്‍പ്പത്തിന് സമീപം ഒരു വലിയ ഹെലികോപ്റ്റര്‍ കൊണ്ട് വച്ച് ആ ശില്പത്തിന്റെ മഹിമ കെടുത്തി എന്നും അദ്ദേഹം പറഞ്ഞു. അന്നത്തെ ടൂറിസം മന്ത്രിയായ കടകംപള്ളിയോട് ഇക്കാര്യം പറഞ്ഞിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ അദ്ദേഹം പരിഹാരം കണ്ടെത്തിയിട്ടില്ല എന്നും അദ്ദേഹം ആരോപിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :