അനുബന്ധ വാര്‍ത്തകള്‍
- 'G' എന്ന അക്ഷരത്തിലാണോ പേര് തുടങ്ങുന്നത് ? എങ്കിൽ അറിയൂ !
- കേരള കോൺഗ്രസിനായി ബിജെപി വാതിൽ തുറന്നിട്ടിരിയ്ക്കുന്നു: സ്വാഗതം ചെയ്ത കെ സുരേന്ദ്രൻ
- അമ്മാവന്റെ മകളെ വിവാഹം ചെയ്യാന്‍ എതിര്‍ത്തു; ജോണിന്റെ മകന് പകയുണ്ടായിരുന്നു!
- അര്‍ദ്ധരാത്രി കടയുടമയെ വിളിച്ചുണര്‍ത്തി ശവപ്പെട്ടി വാങ്ങി; റേഡിയോ ശബ്ദം കൂട്ടിവച്ചത് കൊലചെയ്യാനെന്ന് നാട്ടുകാരുടെ സംശയം; മത്സ്യത്തൊഴിലാളിയുടെ മരണത്തിലെ ദുരൂഹത ഏറുന്നു
- ഭാര്യയുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ കണ്ടത് ശവപ്പെട്ടിയില്‍ കിടക്കുന്ന ജോണിനെ
സ്വദേശത്ത് മടങ്ങാന്‍ ഇനിയും ആഗ്രഹിക്കുന്ന അതിഥി തൊഴിലാളികളുടെ അന്തിമ പട്ടിക ഇന്ന് സമര്‍പ്പിക്കണമെന്ന മന്ത്രി വിഎസ് സുനില്‍കുമാര്‍
സ്വദേശത്ത് മടങ്ങാന്‍ ഇനിയും ആഗ്രഹിക്കുന്ന അതിഥി തൊഴിലാളികളുടെ അന്തിമ പട്ടിക ഇന്ന് സമര്‍പ്പിക്കണമെന്ന് ജില്ല ലേബര്‍ ഓഫീസര്‍ക്ക് മന്ത്രി വി.എസ് സുനില്‍കുമാര്‍ നിര്‍ദേശം നല്കി. കോവിഡ് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനായി ചേര്‍ന്ന അവലോകന യോഗത്തിലാണ് മന്ത്രി നിര്‍ദേശം നല്‍കിയത്. 45000 ഓളം പേരാണ് ജില്ലയില്‍ നിന്ന് ഇതു വരെ സ്വദേശത്തേക്ക് മടങ്ങിയത്. 30000 ഓളം പേര് ഇവിടെ തന്നെ തുടരാന്‍ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.
ജില്ലയില്‍ കോവിഡിന്റെ സമൂഹ വ്യാപനം പരിശോധിക്കാനായി നടത്തുന്ന ആന്റിബോഡി പരിശോധനയില്‍ 245 പേരുടെ സാംപിള്‍ ശേഖരണം പൂര്‍ത്തിയായി. ബാക്കി സാംപിളുകള്‍ വരും ദിവസങ്ങളില്‍ ശേഖരിക്കും. വിവിധ വിഭാഗങ്ങളില്‍ നിന്നായി നിന്നാകെ 500 സാംപിളുകള്‍ ആണ് ജില്ലയില്‍ നിന്നും ശേഖരിക്കുന്നത്.