കേരള കോൺഗ്രസിനായി ബിജെപി വാതിൽ തുറന്നിട്ടിരിയ്ക്കുന്നു: സ്വാഗതം ചെയ്ത കെ സുരേന്ദ്രൻ

വെബ്ദുനിയ ലേഖകൻ| Last Modified ശനി, 13 ജൂണ്‍ 2020 (15:42 IST)
കേരള കോൺഗ്രസിനുള്ളീലെ വിഭാഗീയതയെ പ്രയോജനപ്പെടുത്താൻ നീക്കങ്ങൾ അരംഭിച്ച് ബിജെപി. കേരള കോൺഗ്രസിനായി ബിജെപി വാതിലുകൾ തുറന്നിട്ടിരിയ്ക്കുകയാണ് എന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഇരു മുന്നണികളും കേരള കോൺഗ്രസ് രാഷ്ട്രീയത്തിന് യോജിച്ചതല്ല. പാലായിൽ മാത്രം ബിജെപിക്ക് 25000 ഉറച്ച വോട്ടുണ്ടെ. മൂവാറ്റുപുഴയിൽ ബിജെപി പിന്തുണയോടെ പിസി തോമസ് ജയിച്ച മുൻ അനുഭവമുണ്ടെന്നും ചൂണ്ടിക്കാട്ടിക്കൊണ്ടാണ്. നിലപാട് വ്യക്തമാക്കിയത്.

കേരളാ കോൺഗ്രസിന്റെ ലക്ഷ്യം കർഷക താൽപര്യമാണെങ്കിൽ അത് മുൻനിർത്തി ബിജെപിയുമായി സഹകരിക്കുകയാണ് വേണ്ടതെന്ന് കെ.സുരേന്ദ്രൻ പറഞ്ഞു. ജോസ് കെ മാണി, ജോസഫ് വീഭാഗങ്ങൾക്കിടയിൽ വീണ്ടും തർക്കം രൂക്ഷമായതോടെയാണ് കേരള കോൺഗ്രസിനെ ബിജെപിയിലേക്ക് ക്ഷണിച്ച് കെ സുരേന്ദ്രൻ രംഗത്തെത്തിയത് എതെങ്കിലും ഒരു വിഭാഗത്തെ തങ്ങൾക്കൊപ്പം നിർത്താനാകുമോ എന്നാണ് ബിജെപി പരിശോധിയ്ക്കുന്നത്.

പിജെ ജോസഫ് വിഭാഗത്തിന് കോൺഗ്രസിൽനിന്നും പിന്തുണ കൂടുതലാണ് എന്നതിനാൽ ജോസ് കെ മാണി വിഭാഗത്തെയാണ് പ്രധാനമായും ബിജെപി ലക്ഷ്യമിടുന്നത്. ജോസ് കെ മാണിയ്ക്ക് കേന്ദ്രമന്ത്രി സ്ഥാനവും, മുതിർന്ന നേതാക്കൾ പ്രാധാന്യമുള്ള മറ്റു പദവികളും നൽകാൻ ബിജെപി തയ്യാറാണ് എന്നാണ് റിപ്പോർട്ടുകൾ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :