1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. pozhiyoor john death case

അമ്മാവന്റെ മകളെ വിവാഹം ചെയ്യാന്‍ എതിര്‍ത്തു; ജോണിന്റെ മകന് പകയുണ്ടായിരുന്നു!

Trivandrum
മൂന്നുമാസങ്ങള്‍ക്കുമുന്‍പ് പൊഴിയൂരില്‍ മരണപ്പെട്ട ജോണ്‍ തന്റെ മകന്‍ രാജന് അമ്മാവന്റെ മകളെ വിവാഹം ചെയ്യാനുള്ള ആഗ്രഹത്തെ എതിര്‍ത്തിരുന്നു. ഇതുപറഞ്ഞ് ഇരുവരും വഴക്കിടാറുണ്ടെന്ന് ബന്ധുക്കള്‍ പറയുന്നു. എന്നാല്‍ ജോണിന്റെ ഭാര്യ സില്‍വി മകന്റെ ആഗ്രഹത്തിന് അനുകൂലമായിരുന്നു. ജോണ്‍ മരിക്കുന്ന ദിവസം രാത്രിയും വീട്ടില്‍ വഴക്കുണ്ടായതായി നാട്ടുകാര്‍ പറയുന്നു.
 
ജോണിന്റെ മരണത്തെ കുറിച്ച് വിചിത്രമായ മാറുപടികളാണ് ഭാര്യയും മകനും പറയുന്നത്. ഹൃദയാഘാതം വന്നാണ് ജോണ്‍ മരിച്ചതെന്ന് ആദ്യം പറഞ്ഞെങ്കിലും ശവസംസ്‌കാരത്തിനു ശേഷം ജോണ്‍ തൂങ്ങി ആത്മഹത്യചെയ്യുകയായിരുന്നെന്നാണ് കുടുംബം പറഞ്ഞത്. 
അടുത്ത ലേഖനം
അര്‍ദ്ധരാത്രി കടയുടമയെ വിളിച്ചുണര്‍ത്തി ശവപ്പെട്ടി വാങ്ങി; റേഡിയോ ശബ്ദം കൂട്ടിവച്ചത് കൊലചെയ്യാനെന്ന് നാട്ടുകാരുടെ സംശയം; മത്സ്യത്തൊഴിലാളിയുടെ മരണത്തിലെ ദുരൂഹത ഏറുന്നു