കൊടും ചൂടിൽ ആശ്വാസമായി വേനൽ മഴയെത്തും, ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത
സംസ്ഥാനത്ത് കൊടും ചൂടിന് ആശ്വാസമായി ഇന്ന് മുതല് വേനല് മഴ ലഭിക്കുമെന്ന് പ്രവചനം. ഒറ്റപ്പെട്ടയിടങ്ങളില് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതായാണ് മുന്നറിയിപ്പ്. മണിക്കൂറില് 30 മുതല് 40 കിലോമീറ്റര് വരെ വേഗതയില് ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
വേനല് മഴ ലഭിക്കുമെങ്കിലും സംസ്ഥാനത്ത് ഉയര്ന്ന താപനില തുടരും. കൊല്ലം,കോട്ടയം,പാലക്കാട് ജില്ലകളില് 38 ഡിഗ്രി വരെയും പത്തനംതിട്ട, ആലപ്പുഴ, തൃശൂര്,എറണാകുളം,കോഴിക്കോട്,കണ്ണൂര് ജില്ലകളില് 37 ഡിഗ്രി സെല്ഷ്യസ് വരെയും താപനില ഉയരും. തിരുവനന്തപുരം,കാസര്കോട്, മലപ്പുറം ജില്ലകളില് 36 ഡിഗ്രി വരെയും താപനില ഉയരും.
ഉയര്ന്ന താപനിലയില് 12 ജില്ലകളില് യെല്ലോ അലര്ട്ടുണ്ട്. സാധാരണയേക്കാള് 2 മുതല് 3 ഡിഗ്രി സെല്ഷ്യസ് വരെ താപനില ഉയരാന് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
