Kerala Assembly Election 2026 Results: നിയമസഭാ തിരഞ്ഞെടുപ്പ്: വോട്ടെണ്ണൽ നാളെ, ഫലമറിയാൻ എന്ത് വേണം?
43 സ്ഥലങ്ങളിലായി 140 കേന്ദ്രങ്ങളിൽ വോട്ടെണ്ണൽ നടക്കും
Kerala Assembly Election Results: കേരളത്തിലെ 140 നിയമസഭാ മണ്ഡലങ്ങളിലേക്കു നടന്ന വോട്ടെടുപ്പിന്റെ ഫലം നാളെ അറിയാം. രാവിലെ ഏഴിനു സ്‌ട്രോങ് റൂമുകൾ തുറക്കും. വോട്ടെണ്ണൽ രാവിലെ എട്ട് മുതൽ. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക വെബ് സൈറ്റിലൂടെ തിരഞ്ഞെടുപ്പ് ഫലം തത്സമയം അറിയാം.
43 സ്ഥലങ്ങളിലായി 140 കേന്ദ്രങ്ങളിൽ വോട്ടെണ്ണൽ നടക്കും. ഓരോ കേന്ദ്രത്തിലും 14 കൗണ്ടിങ് മേശകൾ. 140 റിട്ടേണിങ് ഓഫീസർമാരും 1340 അഡീഷണൽ റിട്ടേണിങ് ഓഫീസർമാരും 4208 സൂക്ഷ്മനിരീക്ഷകരും 4208 കൗണ്ടിങ് സൂപ്പർവൈസർമാരും 5563 കൗണ്ടിങ് അസിസ്റ്റന്റുമാരും ഉൾപ്പെടെ 15,465 ഉദ്യോഗസ്ഥരാണ് വോട്ടെണ്ണലിന്റെ ഭാഗമാകുന്നത്.
പോസ്റ്റൽ ബാലറ്റുകളാണ് ആദ്യം എണ്ണുക. ഇവിഎമ്മിൽ ഒരു റൗണ്ടിൽ പരമാവധി 14 ബൂത്തുകളിലെ വോട്ടുകളെണ്ണും. 71 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിനു ആവശ്യം. തുടർച്ചയായ പത്ത് വർഷത്തെ ഭരണത്തിനു ശേഷം എൽഡിഎഫ് പ്രതിപക്ഷത്താകുമോ അതോ ഭരണത്തുടർച്ചയോടെ പിണറായി വിജയൻ ചരിത്രം കുറിക്കുമോ എന്ന് മണിക്കൂറുകൾക്കകം അറിയാം.
തിരഞ്ഞെടുപ്പ് ഫലമറിയാൻ results.eci.gov.in എന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ് സൈറ്റ് സന്ദർശിക്കുക.