1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kattippara

കട്ടിപ്പാറയിൽ അവസാന മൃതദേഹവും കണ്ടെത്തി; മരണം 14 ആയി

വാർത്ത
കോഴിക്കോട്: കോഴിക്കോട് കട്ടിപ്പാറയിൽ ഉരുൾപൊട്ടലിൽ കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടെടുത്തു. അബ്ദുറഹ്‌മാന്റെ ഭാര്യ നഫീസയുടെ മൃതദേഹമാണ് ഇന്ന് തിരച്ചിലിൽ കണ്ടെത്തിയത്. ഇതോടെ കാണാതായ എല്ലാവരുടെയും മൃതദേഹങ്ങൾ കണ്ടെടുത്തു. ഉരുൾപൊട്ടലിൽ മരണ സംഖ്യ 14 ആയി.  
 
ദുരന്ത നിവാണ സേനയും നാട്ടുകാരും ഫയർഫോഴ്സും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെടുത്തത്. ഇതിനിടെ എം എൽ എ കാരാട്ട് റസാഖിന്റെ അധ്യക്ഷതയിൽ ചേർന്ന സർവകക്ഷിയോഗത്തിൽ ഉന്തും തള്ളുമുണ്ടായി. രക്ഷാ പ്രവർത്തനങ്ങളിൽ മുഖ്യ പങ്ക് വഹിച്ച തങ്ങൾക്കും സംസാരിക്കാൻ അവസരം നൽകണം എന്നാവശ്യപ്പെട്ടാണ് ഒരു സംഘം നാട്ടുകാർ പ്രതിശേധിച്ചത്. 
അടുത്ത ലേഖനം
ആധാറിൽ ആഗസ്റ്റ് ഒന്നുമുതൽ ഫെയ്സ് റെക്കഗ്‌നിഷനും