1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kasaragod BLO commits suicide by jumping into river

കാസര്‍ഗോഡ് ബിഎല്‍ഒ നദിയില്‍ ചാടി ആത്മഹത്യ ചെയ്തു

suicide
കാസര്‍ഗോഡ്: ബൂത്ത് ലെവല്‍ ഓഫീസര്‍ (ബിഎല്‍ഒ) പുഴയില്‍ ചാടി ആത്മഹത്യ ചെയ്തു. കാസര്‍ഗോഡ് ജില്ലയിലെ മൊഗ്രാലിലാണ് സംഭവം. മൊഗ്രാലിലെ പുത്തൂര്‍ സ്വദേശി സവാദ് (32) ആണ് മരിച്ചത്. ചെര്‍ക്കലയിലെ ഒരു സ്‌കൂള്‍ അധ്യാപകനായിരുന്നു അദ്ദേഹം.
ഇന്ന്  രാവിലെ 7:30 ഓടെയാണ് സംഭവം. പാലത്തിന്റെ അരികില്‍ ബൈക്ക് വച്ച ശേഷം അദ്ദേഹം നദിയിലേക്ക് ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു. 
 
ഇന്ന് രാവിലെ മുതല്‍ സവാദിനെ  കാണാത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ നടത്തിയ തിരച്ചിലില്‍ പാലത്തിന് സമീപം അദ്ദേഹത്തിന്റെ ബൈക്ക് കണ്ടെത്തി. തുടര്‍ന്ന് നദിയില്‍ നടത്തിയ തിരച്ചിലില്‍ ഗുരുതരാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ഇപ്പോള്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്നു.
 
ജോലി സമ്മര്‍ദ്ദമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു. മരണത്തില്‍ അന്വേഷണം നടത്തണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെടുകയും കളക്ടര്‍ വന്ന് സംസാരിച്ചതിന് ശേഷം മാത്രമേ മൃതദേഹം സ്വീകരിക്കുകയുള്ളൂവെന്നും അറിയിച്ചു.
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
ഇപ്പോള്‍ ജപ്പാനും! ഹോര്‍മുസ് കടലിടുക്കിലൂടെ കടന്നുപോകാന്‍ അനുവാദമുള്ളത് ഈ രാജ്യങ്ങളുടെ കപ്പലുകള്‍ക്ക്