കാസര്‍കോട് അബദ്ധത്തില്‍ എലിവിഷം കഴിച്ച സ്ത്രീ മരിച്ചു

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 5 ഫെബ്രുവരി 2026 (17:50 IST)
കാസര്‍കോട്: എലിവിഷം കഴിച്ച മധ്യവയസ്‌ക മരിച്ചു. കോളിച്ചാല്‍ മൊട്ടയംകൊച്ചിയിലെ ബി.പി. ശോഭന (56) ആണ് മരിച്ചത്. ശോഭന എലിക്ക് വിഷം വയ്ക്കുന്നതിനിടെ അത് അബദ്ധത്തില്‍ മറ്റൊരു ഗ്ലാസില്‍ തെറിച്ചു. പിന്നീട് അറിയാതെ ആ ഗ്ലാസില്‍ നിന്ന് വെള്ളം കുടിച്ചതു വഴി വിഷം ശരീരത്തില്‍ പ്രവേശിച്ചു. ഇതേത്തുടര്‍ന്ന് അസ്വസ്ഥത അനുഭവപ്പെട്ട ശോഭനയെ
ആദ്യം മംഗളൂരുവിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തുടര്‍ന്ന് കണ്ണൂരിലേക്ക് കൊണ്ടുപോയി. നില വഷളായതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. വീട്ടില്‍ എലികളുടെ ശല്യമുണ്ടായിരുന്നു. ഇത് ഒഴിവാക്കാന്‍ വിഷം സൂക്ഷിച്ചിരുന്നതായി കുടുംബം പറഞ്ഞു. സംഭവത്തില്‍ രാജപുരം പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :