1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kannur local news

യുവതിയുടെ ആത്മഹത്യ : ഭർതൃമാതാവ് അറസ്റ്റിൽ

Suicide
കോഴിക്കോട്: വടകര കുന്നുമ്മക്കര സ്വദേശി ഷബ്‌നയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ടു ഭർതൃമാതാവ് ഒഞ്ചിയം നെല്ലാച്ചേരി ഇല്ലാത്തത് താഴക്കുനി നബീസ എന്ന അറുപതുകാരിയെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം രാവിലെ കോഴിക്കോട്ടെ ഒരു ലോഡ്ജിൽ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്.

ഡിസംബർ നാലാം തീയതിയായിരുന്നു ഷബ്‌നയെ ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അന്വേഷണത്തിൽ ഭർതൃമാതാവിന്റെ സഹോദരൻ ഹനീഫയെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. കേസിൽ പ്രതി ചേർക്കപ്പെട്ടതിനെ തുടർന്ന് നബീസ ഒളിവിലായിരുന്നു.

കേസിലെ പ്രതിയായ ഭർതൃപിതാവ് മുഹമ്മദ് ഹാജി, ഭർതൃസഹോദരി ഹഫ്സത്ത് എന്നിവരെ പിടികൂടാനുണ്ട്. മരണം നടന്ന ദിവസം വീട്ടിൽ ഉണ്ടായ തർക്കങ്ങൾ, മർദ്ദനത്തിന്റെ ദൃശ്യങ്ങൾ എന്നിവ ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഡി.വൈ.എസ്.പി ആർ.ഹരിപ്രസാദിന്റെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിലാണ് അറസ്റ്റ് ഉണ്ടായത്.
About Writer
എ കെ ജെ അയ്യര്‍