അനുബന്ധ വാര്‍ത്തകള്‍
- മമ്മൂട്ടി ചെയ്തില്ലെങ്കില്‍ സുരാജ് വെഞ്ഞാറമൂട്, കാതലിലെ മാത്യുവിനായി ഉയര്‍ന്നുവന്ന പേര്, കഥയുമായി സംവിധായകന് ആദ്യം ചെന്നത് മമ്മൂട്ടിയുടെ അടുത്തേക്ക്
- മലയാളം ഉള്‍പ്പെടെ നാലു ഭാഷകളില്‍ റിലീസ് ചെയ്തില്ല,'ജപ്പാന്' നെറ്റ്ഫ്ലിക്സില്‍ എത്തിയത് തമിഴില്‍ മാത്രം
- ഇനി ഇടിക്കാലം ! ആക്ഷന്‍ രംഗങ്ങളില്‍ തിളങ്ങാന്‍ ടോവിനോ തോമസ്,ഐഡന്റിറ്റി സെറ്റില്‍ എത്തി നടന്, വീഡിയോ
- ശബരിമല സന്നിധാനത്തെ തിരക്കിന് നേരിയ ശമനം
- മുത്തപ്പന്‍പുഴ മൈനാവളവില്‍ പുള്ളിപ്പുലിയെ ചത്ത നിലയില്‍ കണ്ടെത്തി; കൊന്നത് മുള്ളന്‍പന്നി
സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ആത്മഹത്യ തൃശൂര്‍ ജില്ലയില്‍
സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ആത്മഹത്യ തൃശൂര്‍ ജില്ലയില്‍. 489 പേരാണ് ഇവരിടെ മരിച്ചത്. രണ്ടാം സ്ഥാനത്ത് കൊല്ലം ജില്ലയാണ്. 472 പേരാണ് കൊല്ലത്ത് ആത്മഹത്യ ചെയ്തത്. നേഷണല്‍ ക്രൈം റിക്കോഡ്‌സ് ബ്യൂറോയുടെ കണക്കാണിത്. കൊവിഡിന് പിന്നാലെ ആളുകളുടെ മാനസിക ആരോഗ്യത്തില്‍ വലിയ തകര്‍ച്ചവന്നതായും ആത്മഹത്യ നിരക്ക് കൂടിയതായും കണക്കുകള്‍ പറയുന്നു.
ആത്മഹത്യാ നിരക്കില്‍ കേരളം നാലാം സ്ഥാനത്ത്. 2020ന് ശേഷം കേരളത്തില്‍ ആത്മഹത്യകളുടെ എണ്ണം കൂടിയതായാണ് കണക്കുകള്‍ പറയുന്നത്. 2022ല്‍ റിപ്പോര്‍ട്ട് ചെയ്തത് പതിനായിത്തിലധികം ആത്മഹത്യകളാണ്. 2022ലെ കണക്കുകള്‍ പ്രകാരമാണ് ആത്മഹത്യാ നിരക്കില്‍ കേരളം നാലാം സ്ഥാനത്തെത്തിയത്. സിക്കിം, ആന്റമാന്‍ നിക്കോബര്‍ ദ്വീപുകള്‍, പുതുച്ചേരി എന്നിവയ്ക്കു പിന്നിലാണ് കേരളം.