ആണുങ്ങളോട് ഉച്ചത്തിൽ സംസാരിക്കരുതെന്ന് ഭീഷണി,പിന്നാലെ മർദ്ദനം, മരിക്കുന്നതിന് മുൻപ് ഷബ്ന പകർത്തിയ വീഡിയോ പുറത്ത്

അഭിറാം മനോഹർ| Last Modified ഞായര്‍, 10 ഡിസം‌ബര്‍ 2023 (10:35 IST)
ഓര്‍ക്കാട്ടേരിയില്‍ ഭര്‍തൃവീട്ടില്‍ യുവതി ചെയ്ത സംഭവത്തില്‍ ഗാര്‍ഹീകപീഡനത്തിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്ത്. ഷബ്‌നയെ ഭര്‍ത്താവിന്റെ ബന്ധുക്കള്‍ ഭീഷണിപ്പെടുത്തുന്ന വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. മരിക്കുന്നതിന് മുന്‍പ് ഷബ്‌ന തന്നെയാണ് ഈ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയത്.

ഷബ്‌നയുമായി ഭര്‍ത്താവിന്റെ ബന്ധുക്കള്‍ വഴക്കിടുന്നതും ഭീഷണിപ്പെടുത്തുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ആണുങ്ങളോട് ഉച്ചത്തില്‍ സംസാരിക്കരുതെന്ന് ഭീഷണിപ്പെടുത്തി ബന്ധുക്കള്‍ മര്‍ദ്ദിച്ചതിന് പിന്നാലെയായിരുന്നു ഷബ്‌ന മുറിയില്‍ കയറി ജീവനൊടുക്കിയത്. സംഭവത്തില്‍ ഭര്‍ത്താവിന്റെ അമ്മാവനായ പുതിയോട്ടില്‍ ഹനീഫിനെ വെള്ളിയാഴ്ച പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. തിങ്കളാഴ്ചയാണ് ഷബ്‌നയെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഡി വൈ എസ് പിയുടെ നേതൃത്വത്തില്‍ കേസ് അന്വേഷണം പുരോഗമിക്കുകയാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :