പുതൂരില്‍ 24കാരനായ ഡിആര്‍ഡിഒ ശാസ്ത്രജ്ഞന്‍ ആത്മഹത്യ ചെയ്ത നിലയില്‍

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 15 ഡിസം‌ബര്‍ 2023 (09:12 IST)
പുതൂരില്‍ 24കാരനായ ഡിആര്‍ഡിഒ ശാസ്ത്രജ്ഞന്‍ ആത്മഹത്യ ചെയ്ത നിലയില്‍. ദക്ഷിണ കന്നടയിലെ പുതൂര്‍ സിറ്റിയിലാണ് സംഭവം. ഈയടുത്തിടെയാണ് ഭാരത് കര്‍ലാപ് എന്ന 24കാരനായ യുവാവ് തെലങ്കാനയിലെ ഹൈദരാബാദിലുള്ള ഡിആര്‍ഡിഒ ബ്രാഞ്ചില്‍ ജൂനിയര്‍ സയന്‍ിസ്റ്റായി ചേര്‍ന്നത്. എന്നാല്‍ രണ്ടുമാസം മുന്‍പ് ഇദ്ദേഹം രാജി സമര്‍പ്പിച്ചിരുന്നു. എന്നാല്‍ അധികാരികള്‍ ഇത് അംഗീകരിച്ചില്ല.

ആത്മഹത്യയുടെ കാരണം വ്യക്തമല്ല. ഈവര്‍ഷം ഫെബ്രുവരിയിലും സമാനമായ സംഭവം നടന്നിരുന്നു. 38കാരനായ ബി രമേശാണ് ആത്മഹത്യ ചെയ്തത്. ഇദ്ദേഹത്തിന് സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നതായി ബന്ധുക്കള്‍ പറഞ്ഞിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :