അനുബന്ധ വാര്‍ത്തകള്‍
- പുതൂരില്‍ 24കാരനായ ഡിആര്‍ഡിഒ ശാസ്ത്രജ്ഞന് ആത്മഹത്യ ചെയ്ത നിലയില്‍
- വലിയ സ്ത്രീധനം ചോദിച്ചു വിവാഹം ഒഴിവാക്കാനായിരുന്നു റുവൈസിന്റെ ശ്രമം; ഷഹനയുടെ ആത്മഹത്യക്കുറിപ്പ് നിര്‍ണായകമാകുന്നു
- കൊല്ലം സ്വദേശിയായ യുവതി ഷാര്‍ജയില്‍ തൂങ്ങി മരിച്ചനിലയില്‍
- പരീക്ഷാ പേടി: 21കാരിയായ മെഡിക്കല്‍ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു
- ബിജെപി നേതാവ് ഭാര്യയ്ക്കും കുട്ടികള്‍ക്കും ഒപ്പം വിഷം കഴിച്ച് ആത്മഹത്യ ചെയ്തു
ദത്തെടുത്ത മകള്‍ ഒളിച്ചോടി; കര്‍ണാടകയില്‍ ആര്‍ട്ടിസ്റ്റുകളായ ദമ്പതിമാര്‍ ആത്മഹത്യ ചെയ്തു
ദത്തെടുത്ത മകള്‍ ഒളിച്ചോടിയതിന് പിന്നാലെ കര്‍ണാടകയില്‍ ആര്‍ട്ടിസ്റ്റുകളായ ദമ്പതിമാര്‍ ആത്മഹത്യ ചെയ്തു. കര്‍ണാടക ഉടുപ്പി ജില്ലയിലാണ് സംഭവം. 68കാരനായ ലീലാദര്‍ ഷെഡ്ഡിയും ഭാര്യ 59 കാരിയായ വസുന്ധരാ ഷെഡ്ഡിയുമാണ് ആത്മഹത്യ ചെയ്തത്. ഇവരുടെ ആത്മഹത്യാ കുറിപ്പ് പൊലീസിന് ലഭിച്ചു. എന്നാല്‍ ഇതില്‍ ആത്മഹത്യാക്കുള്ള കാരണം പറഞ്ഞിട്ടില്ല. മജൂര്‍ വില്ലേജില്‍ നിന്ന് ദമ്പതിമാര്‍ 16 വര്‍ഷം മുന്‍പ് ഒരു പെണ്‍കുട്ടിയെ ദത്തെടുത്തിരുന്നു.
കുറച്ചുദിവസമായി പെണ്‍കുട്ടിയെ കാണാതായി. ദമ്പതികള്‍ക്കൊപ്പം ജോലിചെയ്തിരുന്ന ഒരാളോടൊപ്പം പെണ്‍കുട്ടി ഒളിച്ചോടിപ്പോയെന്നാണ് പൊലീസ് പറയുന്നത്. ഇത് ദമ്പതികളെ വിഷമിപ്പിച്ചെന്നും ആത്മഹത്യയിലേക്ക് നയിച്ചെന്നും പൊലീസ് പറയുന്നു.