അനുബന്ധ വാര്‍ത്തകള്‍
- പാലക്കാട് സ്കൂള്‍ ബസിനടിയില്‍പ്പെട്ട് 15കാരന് ദാരുണാന്ത്യം
- പാലക്കാട് നിന്ന് തട്ടിക്കൊണ്ടുപോയ പോക്സോ കേസ് ഇരയെ ഗുരുവായൂരില്‍ നിന്ന് കണ്ടെത്തി
- പാലക്കാട് മഹിളാമോർച്ച നേതാവ് തൂങ്ങിമരിച്ച സംഭവത്തിൽ ദുരൂഹത
- തിരുട്ട് ഗ്രാമത്തില്‍ നിന്നുള്ള കള്ളന്മാര് പാലക്കാട് ! രാത്രിയില്‍ വാതിലില്‍ മുട്ടുന്നത് കേട്ടാല്‍ ശ്രദ്ധിച്ച് തുറക്കണം
- പാലക്കാട് തങ്കം ആശുപത്രിയില്‍ ചികിത്സയ്ക്കിടെ വീണ്ടും മരണം
ബസ്റ്റോപ്പിൽ ഒരുമിച്ചിരുന്നതിൻ്റെ പേരിൽ വിദ്യാർഥികൾക്ക് നേരെയുണ്ടായ കല്ലടിക്കോട് സദാചാര ആക്രമണത്തിൽ 3 പേർ കൂടി അറസ്റ്റിൽ
പാലക്കാട്: ആൺകുട്ടികളും പെൺകുട്ടികളും ബസ്റ്റോപ്പിൽ ഒരുമിച്ചിരുന്നതിൻ്റെ പേരിൽ സ്കൂൾ വിദ്യാർഥികൾക്ക് നേരെയുണ്ടായ സദാചാര ആക്രമണത്തിൽ 3 പേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. പനയംപാടം അങ്ങാടിക്കാട് സ്വദേശികളായ എ എ ഷമീർ,അക്ബറലി,ധമീർ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇതുവരെ അഞ്ചുപേരെയാണ് അറസ്റ്റ് ചെയ്തത്.
അഞ്ച് വിദ്യാർഥികളാണ് ബസ്റ്റോപ്പിൽ ഒപ്പമിരുന്നതിൻ്റെ പേരിൽ മർദ്ദനമേറ്റതായി പരാതി നൽകിയത്. സംഭവത്തിൽ സിഡബ്ല്യുസി ജില്ലാ ശിശുസംരക്ഷണ ഓഫിസറോടും കല്ലടിക്കോട് പൊലീസിനോടും വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ടു. റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കും.
വെള്ളിയാഴ്ചയാണ് വൈകീട്ട് സ്കൂൾ വിട്ടശേഷം ബസ്റ്റോപ്പിൽ നിൽക്കുകയായിരുന്ന വിദ്യാർഥികൾക്ക് നേരെ സദാചാര ആക്രമണമുണ്ടായത്. ആൺകുട്ടികളും പെൺകുട്ടികളും ഒന്നിച്ചിരുന്നതിനെ ചോദ്യം ചെയ്യുകയും അസഭ്യം പറഞ്ഞ് ആൺകുട്ടികളെ ആക്രമിക്കുകയുമായിരുന്നു.