പാലക്കാട് തങ്കം ആശുപത്രിയില്‍ ചികിത്സയ്ക്കിടെ വീണ്ടും മരണം

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 6 ജൂലൈ 2022 (08:22 IST)
പാലക്കാട് തങ്കം ആശുപത്രിയില്‍ ചികിത്സയ്ക്കിടെ വീണ്ടും മരണം. കോങ്ങാട് ചെറായ പ്ലാപറമ്പില്‍ ഹരിദാസന്റെ മകള്‍ കാര്‍ത്തികയാണ് മരിച്ചത്. 27 വയസായിരുന്നു. കാലിലെ ശസ്ത്രക്രിയയ്ക്കായി അനസ്‌തേഷ്യ നല്‍കിയതിന് പിന്നാലെ ഹൃദയാഘാതം മൂലം മരണപ്പെടുകയായിരുന്നു.

മരണവിവരം ആശുപത്രി അധികൃതര്‍ മറച്ചുവച്ചുവെന്ന് ബന്ധുക്കള്‍ ആരോപിച്ചു. മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. നേരത്തേ ഇതേ ആശുപത്രിയില്‍ പ്രസവത്തിന് പിന്നാലെ അമ്മയും നവജാത ശിശുവും മരണപ്പെട്ടിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :