തിരുട്ട് ഗ്രാമത്തില്‍ നിന്നുള്ള കള്ളന്‍മാര്‍ പാലക്കാട് ! രാത്രിയില്‍ വാതിലില്‍ മുട്ടുന്നത് കേട്ടാല്‍ ശ്രദ്ധിച്ച് തുറക്കണം

രേണുക വേണു| Last Modified ശനി, 9 ജൂലൈ 2022 (09:01 IST)

തമിഴ്‌നാട്ടിലെ തിരുട്ട് ഗ്രാമത്തില്‍ നിന്നുള്ള കള്ളന്‍മാര്‍ പാലക്കാട് എത്തിയതായി സൂചന. പാലക്കാട് യാക്കരയില്‍ ആറ് വീടുകളില്‍ ഒരേസമയം മോഷണശ്രമം. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചു. വാതില്‍ പൊളിച്ച് അകത്തു കയറാനാണ് കള്ളന്‍മാര്‍ ശ്രമിച്ചിരിക്കുന്നത്. മോഷണ രീതി കണ്ടാണ് ഇത് തിരുട്ട് ഗ്രാമത്തില്‍ നിന്നുള്ളവരാണെന്ന് പൊലീസിന് സൂചന ലഭിച്ചിരിക്കുന്നത്. രാത്രിയില്‍ അസാധാരണ സമയത്ത് വാതിലില്‍ മുട്ടുന്നത് കേട്ടാല്‍ ശ്രദ്ധിച്ച് മാത്രം തുറക്കണമെന്ന് പൊലീസ് നിര്‍ദേശം.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :