അനുബന്ധ വാര്‍ത്തകള്‍
- ഡയാലിസിസ് ചെയ്ത രോഗികള്‍ മരിച്ച സംഭവം: ഹരിപ്പാട് താലൂക്ക് ആശുപത്രിക്കെതിരെ പോലീസ് കേസെടുത്തു
- വെള്ളാപ്പള്ളി ഇടതു മുന്നണിക്ക് ബാധ്യതയാകും; പാലക്കാട് ജില്ലാ കമ്മിറ്റിയില്‍ സിപിഐയുടെ മുന്നറിയിപ്പ്
- മുഖ്യമന്ത്രി സ്ഥാനത്തിനായി കോൺഗ്രസിനുള്ളിൽ തർക്കങ്ങളില്ല, എം പിമാർ മത്സരിക്കണോ എന്ന് തീരുമാനിക്കേണ്ടത് കേന്ദ്ര നേതൃത്വം: കെ സി വേണുഗോപാൽ
- 82 വയസ്സായി അധികാരക്കൊതി തീരുന്നില്ലല്ലോ, നിലം തൊടാതെ തോൽപ്പിക്കും, മുല്ലപ്പള്ളിക്കെതിരെ നാദാപുരത്ത് പോസ്റ്റർ
- ബിജെപിയുടെ ക്രിസ്ത്യൻ ഔട്ട് റീച്ച് അമ്പേ പാളി, 1926 ക്രിസ്ത്യൻ സ്ഥാനാർഥികളിൽ ജയിച്ചത് 25 പേർ മാത്രം
ടൈറ്റ് സീറ്റ് വേണ്ട, ബലിയാടാകാന്‍ വയ്യ; കോണ്‍ഗ്രസില്‍ അടി തുടങ്ങി !
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം ജില്ലയിലെ ഒരു സീറ്റില്‍ ഒഴികെ ബാക്കി എല്ലായിടത്തും എല്‍ഡിഎഫ് സ്ഥാനാര്‍ഥികളാണ് ജയിച്ചത്
നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കങ്ങള്‍ ആരംഭിച്ചു. തിരുവനന്തപുരം ജില്ലയിലെ നിയമസഭാ മണ്ഡലങ്ങളിലേക്ക് സ്ഥാനാര്‍ഥിയെ തീരുമാനിക്കുന്നതിലാണ് സംസ്ഥാന നേതൃത്വം തല പുകയ്ക്കുന്നത്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം ജില്ലയിലെ ഒരു സീറ്റില്‍ ഒഴികെ ബാക്കി എല്ലായിടത്തും എല്‍ഡിഎഫ് സ്ഥാനാര്‍ഥികളാണ് ജയിച്ചത്. ചില സീറ്റുകളില്‍ എല്‍ഡിഎഫും ബിജെപിയും തമ്മിലായിരുന്നു ശക്തമായ പോര്. ഈ സീറ്റുകളിലേക്കുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ തീരുമാനിക്കുന്നതിലാണ് വഴിമുട്ടിയിരിക്കുന്നത്.
കഴിഞ്ഞ തവണ നേമത്ത് മത്സരിച്ചു മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട കെ.മുരളീധരന് സംസ്ഥാന നേതൃത്വത്തെ തന്റെ നിലപാട് അറിയിച്ചിട്ടുണ്ട്. നേമത്തോ വട്ടിയൂര്‍ക്കാവിലോ താന്‍ മത്സരിക്കില്ലെന്നാണ് മുരളീധരന്റെ നിലപാട്. വിജയസാധ്യതയുള്ള മറ്റേതെങ്കിലും സീറ്റ് വേണമെന്ന് മുരളീധരന് ആവശ്യപ്പെട്ടിട്ടുണ്ട്.
നേമം, വട്ടിയൂര്‍ക്കാവ്, കഴക്കൂട്ടം മണ്ഡലങ്ങളില്‍ ശക്തരായ സ്ഥാനാര്‍ഥികളെ നിര്‍ത്തിയില്ലെങ്കില്‍ ബിജെപിക്കു ഗുണമാകാന്‍ വേണ്ടി കോണ്‍ഗ്രസ് 'മറ്റത്തൂര്‍ മോഡല്‍' ആവര്‍ത്തിക്കുകയാണെന്ന ആക്ഷേപം ഉയരും. അതുകൊണ്ടാണ് കെ.മുരളീധരന്, കെ.എസ്.ശബരിനാഥന് തുടങ്ങിയവരെ ഈ മണ്ഡലങ്ങളിലേക്ക് പരിഗണിക്കുന്നത്. എന്നാല്‍ ജയസാധ്യത കുറവായതിനാല്‍ പല പ്രമുഖ നേതാക്കളും ഈ സീറ്റുകളില്‍ മത്സരിക്കാന്‍ താല്പര്യമില്ലെന്ന് കെപിസിസിയെ അറിയിച്ചിട്ടുണ്ട്.