1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Joining the NDA alliance was without conditions

എന്‍ഡിഎ സഖ്യത്തിലേക്ക് വന്നത് ഉപാധികളില്ലാതെ: ട്വന്റി ട്വന്റി ചീഫ് കോര്‍ഡിനേറ്റര്‍ സാബു ജേക്കബ്

sabu
sabu
എന്‍ഡിഎ സഖ്യത്തിലേക്ക് വന്നത് ഉപാധികളില്ലാതെയെന്ന് ട്വന്റി ട്വന്റി ചീഫ് കോര്‍ഡിനേറ്റര്‍ സാബു ജേക്കബ്. ബിജെപി ന്യൂനപക്ഷങ്ങള്‍ക്ക് എതിരാണെന്നത് മാധ്യമസൃഷ്ടിയാണെന്നും സാബു ജേക്കബ് പറഞ്ഞു. ഇന്ന് തിരുവനന്തപുരത്ത് മോദിക്കൊപ്പം സാബു ജേക്കബ് വേദി പങ്കിടും. തനിക്ക് മന്ത്രിയോ എംഎല്‍എയോ ആകണമെന്നില്ലെന്നും ബിസിനസ് താല്‍പര്യവും അല്ല ബിജെപിക്കൊപ്പം ചേര്‍ന്നതെന്നും അദ്ദേഹം പറഞ്ഞു.
 
ട്വന്റി -20യുടെ എന്‍ഡിഎ പ്രവേശനം ജീവിതത്തിലെ ഏറ്റവും നിര്‍ണായക തീരുമാനമെന്ന് സാബുജേക്കബ് രാജീവ് ചന്ദ്രശേഖറിനൊപ്പം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. മോദിയുടെ വരവിനു മുന്‍പ് ബിജെപിയുടെ സര്‍പ്രൈസാണെന്നും നാളെ സാബു മോദിക്കൊപ്പം വേദിയില്‍ ഉണ്ടാകുമെന്നും രാജീവ് ചന്ദ്രശേഖര്‍ അറിയിച്ചിരുന്നു. ട്വന്റി ട്വന്റിയെ ഉന്മൂലനം ചെയ്യാന്‍ ഇടതും വലതും ഒന്നിച്ചു എന്നും ഇല്ലാതെ ആക്കണമെന്ന് തീരുമാനിച്ചവര്‍ക്കുള്ള മറുപടിയാണിതെന്നും അദ്ദേഹം പ്രതികരിച്ചു. 
 
അതേസമയം പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തിരുവനന്തപുരത്തെത്തും. വിമാനത്താവളത്തില്‍ നിന്ന് പുത്തരിക്കണ്ടത്തേക്ക് റോഡ് ഷോ ഉണ്ടാകും. പുത്തരി കണ്ടം മൈതാനത്ത് നടക്കുന്ന പരിപാടിയില്‍ വിവിധ കേന്ദ്ര പദ്ധതികളുടെ ഉദ്ഘാടനവും തിരുവനന്തപുരം നഗരത്തിന്റെ വികസനരേഖയും പ്രഖ്യാപിക്കും. കേരളത്തിലുള്ള അതിവേഗ റെയില്‍പാതയും പ്രധാനമന്ത്രി പ്രഖ്യാപിക്കാന്‍ സാധ്യതയുണ്ട്.
അടുത്ത ലേഖനം
പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തിരുവനന്തപുരത്ത്; വിമാനത്താവളത്തില്‍ നിന്ന് പുത്തരിക്കണ്ടത്തേക്ക് റോഡ് ഷോ