അനുബന്ധ വാര്‍ത്തകള്‍
- കൊൽക്കത്ത ആരാധകരെ കളിയാക്കി വീഡിയോ, ശ്രേയസ് അയ്യരുടെ സഹോദരി ശ്രേഷ്ട അയ്യർക്കെതിരെ സൈബർ ആക്രമണം, വീഡിയോ നീക്കം ചെയ്തു
- ലക്ഷങ്ങളും കടന്നു, ഇൻസ്റ്റഗ്രാം സബ്സ്ക്രിപ്ഷനിലൂടെ മലയാളി പെൺകുട്ടി നേടുന്നത് മാസം ഒരു കോടിക്ക് മുകളിൽ
- 'മരുമകളായിട്ടല്ല, മകളായി സ്നേഹിച്ചു'; ഭര്‍തൃമാതാവിന്റെ വേര്‍പാടില്‍ നവ്യ നായര്‍
- ‘ഗോൾഫ്രണ്ടിനെ രക്ഷിച്ചു, ഇങ്ങനെയാവണം ഒരു ജെൻ്റിൽമാൻ’; തൃഷയുടെ ഇൻസ്റ്റാഗ്രാം സ്റ്റോറി ചർച്ചയാവുന്നു
- മെയ് 8 മുതല്‍ ഇന്‍സ്റ്റാഗ്രാം എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ നിര്‍ത്തലാക്കുന്നു
ഇൻസ്റ്റഗ്രാം വഴി 19കാരനെ ഹണിട്രാപ്പിൽ പ്പെടുത്തി പണം തട്ടി, യുവതിയും ആൺസുഹൃത്തും അറസ്റ്റിൽ
ഇന്‍സ്റ്റഗ്രാം വഴി സൗഹൃദം സ്ഥാപിച്ച് 19കാരനെ മര്‍ദ്ദിച്ച് അവശനാക്കിയ ശേഷം മൊബൈല്‍ ഫോണും പണവും തട്ടിയെടുത്ത കേസില്‍ യുവതിയും ആണ്‍സുഹൃത്തും അറസ്റ്റില്‍. ശ്രീകാര്യം ചെല്ലമംഗലം തിരുവാതിരയില്‍ സൂര്യ(19), സുഹൃത്ത് പാപ്പനംകോട് എസ്റ്റേറ്റ് ശാലിനി നിവാസില്‍ കൈലാസ്(20) എന്നിവരാണ് അറസ്റ്റിലായത്. കീഴ്തോന്നയ്ക്കല് തച്ചപ്പള്ളി വിവേകാനന്ദ ക്ലബിന് സമീപം ബിജു ഭവനില്‍ ജിനു(19)വിനെയാണ് ഇവര്‍ മര്‍ദ്ദിച്ചത്.
സംഭവത്തെ പറ്റി പോലീസ് പറയുന്നത് പ്രകാരം സൂര്യ ഇന്‍സ്റ്റഗ്രാമിലൂടെ യുവാവുമായി ബന്ധം സ്ഥാപിച്ച ശേഷം ഇക്കഴിഞ്ഞ 18ന് പാങ്ങപ്പാറയില്‍ വിളിച്ചുവരുത്തുകയായിരുന്നു. അവിടെവെച്ച് സൂര്യയുടെ സുഹൃത്തുക്കള്‍ ജിനുവിനെ സ്കൂട്ടറില്‍ നിര്‍ബന്ധിച്ച് കയറ്റി പാങ്ങപ്പാറയിലെ ഹെല്‍ത്ത് സെന്ററിന് സമീപം സംഗീത നഗറിലെ ആളൊഞ്ഞിഞ്ഞ കുളത്തിനരികെവെച്ച് മര്‍ദ്ദിക്കുകയും ബിയര്‍ കുപ്പി കൊണ്ട് തലക്കടിച്ച് പരിക്കേല്‍പ്പികയുമായിരുന്നു.
ജിനുവിന്റെ കൈയ്യിലുണ്ടായിരുന്ന ഫോണും എസ്ബിഐ യോനോ ആപ്പിലൂടെ അക്കൗണ്ടില്‍ നിന്ന് 10,000 രൂപ അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യിക്കുകയും മറ്റൊരു മൊബൈല്‍ നമ്പരിലേക്ക് 2500 രൂപ നിര്‍ബന്ധിച്ച് അയപ്പിക്കുകയുമായിരുന്നു. യുവാവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ശ്രീകാര്യം പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലാകുന്നത്. പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു.
അടുത്ത ലേഖനം