Rahul Mamkootathil: ഗതികെട്ട് രാഹുല്‍ മാങ്കൂട്ടത്തില്‍; ശബ്ദരേഖ തന്റേതെന്ന് സമ്മതിച്ചു, ഏറ്റുപറച്ചില്‍ ജാമ്യം കിട്ടാന്‍

യുവതിയെ ഗര്‍ഭധാരണത്തിനും ഗര്‍ഭഛിദ്രത്തിനും നിര്‍ബന്ധിക്കുന്നതും ഭീഷണിപ്പെടുത്തുന്നതുമായ ശബ്ദരേഖകളായിരുന്നു പുറത്തുവന്നത്

Rahul Mamkootathil, Non Bailable offenses, Charge sheet,Kerala News,രാഹുൽ മാങ്കൂട്ടത്തിൽ, ജാമ്യമില്ലാ വകുപ്പ്, ചാർജ് ഷീറ്റ്, കേരള വാർത്ത
രേണുക വേണു| Last Modified ശനി, 29 നവം‌ബര്‍ 2025 (09:08 IST)

Rahul Mamkootathil: പീഡന കേസില്‍ അറസ്റ്റ് ഭയന്നു ഒളിവില്‍ കഴിയുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കു കുരുക്ക് മുറുകുന്നു. പരാതിക്കാരി സമര്‍പ്പിച്ച ഡിജിറ്റല്‍ തെളിവുകളില്‍ സുപ്രധാനമായ ശബ്ദരേഖ തന്റേത് തന്നെയെന്ന് രാഹുല്‍ സമ്മതിച്ചു. ശബ്ദരേഖ മാധ്യമങ്ങളിലൂടെ പുറത്തുവന്ന സമയത്ത് അതിനെ കുറിച്ച് പ്രതികരിക്കാതിരുന്ന രാഹുല്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് ഇക്കാര്യം സമ്മതിച്ചിരിക്കുന്നത്.

യുവതിയെ ഗര്‍ഭധാരണത്തിനും ഗര്‍ഭഛിദ്രത്തിനും നിര്‍ബന്ധിക്കുന്നതും ഭീഷണിപ്പെടുത്തുന്നതുമായ ശബ്ദരേഖകളായിരുന്നു പുറത്തുവന്നത്. തന്നെ തകര്‍ക്കാന്‍ യുവതി റെക്കോര്‍ഡ് ചെയ്തവയെന്ന് വാദിക്കാനായാണ് രാഹുലിന് ഇക്കാര്യം സമ്മതിക്കേണ്ടി വന്നത്. ഇതു കൂടാതെ യുവതിയുമായുള്ള ലൈംഗിക ബന്ധവും ഭ്രൂണഹത്യയും പോലുള്ള ആരോപണങ്ങളും സമ്മതിക്കുന്നുണ്ട്. വിവാഹിതയാണെന്ന് അറിഞ്ഞാണ് അടുപ്പം തുടങ്ങിയതെന്നും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതെന്നും രാഹുല്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സമ്മതിക്കുന്നുണ്ട്.

രാഹുലിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കങ്ങള്‍ അന്വേഷണസംഘം ആരംഭിച്ചു. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതിയുടെ നിലപാട് അറിഞ്ഞ ശേഷമായിരിക്കും അറസ്റ്റെന്നാണ് സൂചന. രാഹുല്‍ പാലക്കാട്ടെ രഹസ്യകേന്ദ്രത്തില്‍ ഉണ്ടെന്ന് പൊലീസിനു സൂചന ലഭിച്ചിട്ടുണ്ട്. ജില്ല വിട്ടാല്‍ മുന്‍കൂര്‍ ജാമ്യത്തെ ബാധിക്കുമെന്ന് നിയമോപദേശം ലഭിച്ചതിനെ തുടര്‍ന്നാണ് പാലക്കാടെത്തിയതെന്നാണ് സൂചന. തിങ്കളാഴ്ചയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :