അനുബന്ധ വാര്‍ത്തകള്‍
- സംസ്ഥാനത്ത് വെള്ളിയാഴ്ചവരെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത
- ആലപ്പുഴയില്‍ അര്‍ധരാത്രി ആരോഗ്യപ്രവര്‍ത്തകയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം
- ചിറ്റിലഞ്ചേരിയില്‍ മകന് മദ്യപിച്ച് വീട്ടിലെത്തി ബഹളമുണ്ടാക്കി; പിതാവിന്റെ അടിയേറ്റ് മരിച്ചു
- രാത്രി ബൈക്ക് നിര്‍ത്തി മൂത്രമൊഴിക്കാനിറങ്ങിയ യുവാവിനെ പൊലീസ് 'മുസ്ലീം അല്ലേ'യെന്ന് ചോദിച്ച് ക്രൂരമായി മര്‍ദ്ദിച്ചു
- തിരുവോണ ബംബറിന്റെ രണ്ടാം സമ്മാനം അഞ്ചുപോലീസുകാര്‍ക്ക്
94,000 രൂപയ്ക്ക് ഐഫോണ്‍ വാങ്ങി; പണത്തിനു പകരം കൊടുത്തത് കടലാസുപൊതി, 29-കാരന്‍ പിടിയില്‍
ഫോണ്‍ വാങ്ങിയശേഷം പണമെന്ന് പറഞ്ഞ് കടലാസുപൊതി നല്‍കി മുങ്ങിയ പ്രതി പൊലീസ് പിടിയില്‍. കൊല്ലം ശൂരനാട് വെസ്റ്റ് ഇരവുചിറ പ്ലാവിലയില്‍ വീട്ടില്‍ വിഷ്ണു(29) ആണ് പിടിയിലായത്. ഈര കൊച്ചിപറമ്പില്‍ ഡോണിയുടെ പരാതിയിലാണ് അറസ്റ്റ്. ഞായറാഴ്ച വൈകിട്ട് തിരുന്നക്കരയിലായിരുന്നു സംഭവം.
94,000 രൂപയുടെ ഐ ഫോണ്‍ വില്‍ക്കുന്നതിന് യുവാവ് ഓണ്‍ലൈനില്‍ പരസ്യം നല്‍കിയിരുന്നു. പരസ്യം കണ്ടാണ് പ്രതി വിഷ്ണു യുവാവിനെ ബന്ധപ്പെട്ടത്. തുടര്‍ന്ന് 94,000 രൂപയ്ക്ക് കച്ചവടം ഉറപ്പിക്കുകയും യുവാവിനെ കോട്ടയത്തേക്ക് വിളിച്ചുവരുത്തുകയുമായിരുന്നു.
തിരുന്നക്കരയിലെത്തിയ ഇരുവരും സംസാരിച്ച് നടക്കുന്നതിനിടെ പ്രതി പണമെന്ന് തോന്നിപ്പിക്കുന്ന കടലാസുപൊതി യുവാവിന്റെ കൈയില്‍വച്ച ശേഷം ഫോണ്‍ തട്ടിപ്പറിച്ച് ഓടുകയായിരുന്നു. ആസാദ് ലൈന്‍ റോഡിലൂടെ ഓടിയ പ്രതിയെ നാട്ടുകാരും പൊലീസും പിടികൂടി.
പണത്തിന്റെ രൂപത്തില്‍ കീറിയെടുത്ത കടലാസുകളായിരുന്നു പ്രതി നല്‍കിയത്. ഇയാളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.
അടുത്ത ലേഖനം