1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Onam Lottery Winner News

തിരുവോണ ബംബറിന്റെ രണ്ടാം സമ്മാനം അഞ്ചുപോലീസുകാര്‍ക്ക്

Onam LotteryWinner
തിരുവോണ ബംബറിന്റെ രണ്ടാം സമ്മാനം ലഭിച്ചത് അഞ്ചുപോലീസുകാര്‍ക്ക്. കോഴിക്കോട് വടകരയിലെ അഞ്ചുപോലീസുകാര്‍ ഒരുമിച്ചെടുത്ത ടിക്കറ്റിനാണ് ഒരുകോടി രൂപ ലഭിച്ചത്. തിരുവോണ ബംബറിന്റെ രണ്ടാം സമ്മാനമായ ആറുകോടി രൂപ ആറു ടിക്കറ്റുകള്‍ക്കാണ് ഉള്ളത്. 
 
വടകര എസ്പി ഓഫീസിലെ പൊലീസുകാരില്‍ രണ്ടുപേര്‍ ഡ്രൈവര്‍മാരും മൂന്നുപേര്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥരുമാണ്. സ്ഥിരമായി ലോട്ടറി എടുക്കാറുണ്ടെങ്കിലും ആദ്യമായിട്ടാണ് അടിക്കുന്നതെന്ന് ഇവര്‍ പറഞ്ഞു.
അടുത്ത ലേഖനം
തനിക്കാണ് ലോട്ടറിയടിച്ചതെന്ന് സെയ്തലവി പറയുന്നത് ജയപാലന്‍ കേട്ടത് ബാങ്കില്‍ നില്‍ക്കുമ്പോള്‍; ചിരി വന്നെന്നും ജയപാലന്‍