സിആര്‍ രവിചന്ദ്രന്‍|
Last Modified ചൊവ്വ, 21 സെപ്‌റ്റംബര്‍ 2021 (11:06 IST)
ലോക്ഡൗണായിരുന്നിട്ടും കഴിഞ്ഞ വര്‍ഷം രാജ്യത്ത് റോഡപകടങ്ങളില്‍ മരണപ്പെട്ടത് 1.20 ലക്ഷത്തോളം പേര്‍. ദേശീയ ക്രൈം റെക്കോര്‍ഡ് ബ്യൂറോയാണ് കണക്ക് പുറത്തുവിട്ടിരിക്കുന്നത്. 2019ല്‍ 1.36 ലക്ഷം പേരാണ് മരിച്ചത്.
2018ല്‍ 1.35 ലക്ഷം പേരുടെ ജീവനും റോഡുകളില്‍ പൊലിഞ്ഞിട്ടുണ്ട്. ഇതേവര്‍ഷം വാഹനം ഇടിച്ചിട്ട് നിര്‍ത്താതെ പോയതിന് 1.35 ലക്ഷം കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കഴിഞ്ഞവര്‍ഷം 1.30ലക്ഷം പേര്‍ക്കാണ് പരിക്കേറ്റത്.