1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. High Court against Kaladi University

'ഇപ്പോഴത്തെ മുതിർന്ന രാഷ്ട്രീയക്കാർ വിദ്യാർഥികൾ ആയിരുന്നപ്പോൾ എന്തൊക്കെ ചെയ്തിട്ടുണ്ടാകും,'; രൂക്ഷ വിമർശനവുമായി കോടതി

Kaladi University, Kaladi University Issue, Sisa Thomas, SFI
കാലടി സർവകലാശാലയിലെ വിദ്യാർഥി സമരത്തിൽ സർവകലാശാലയ്‌ക്കെതിരെ ഹൈക്കോടതി. മൂന്ന് മാസമായി വിദ്യാർഥികളെ സസ്‌പെൻഡ് ചെയ്തിരിക്കുകയല്ലേ എന്നും ഇനിയും അരിശം തീർന്നില്ലേയെന്നും കോടതി ചോദിച്ചു. 
 
ഇനിയെന്ത് മാപ്പ്? ഇനിയും അരിശം തീർന്നില്ലേ?' കോടതി സർവകലാശാലയോട് ചോദിച്ചു. ഇത്ര കാലം അവരെ പുറത്ത് നിർത്തിയില്ലേ? ഇനിയും എന്താണ് സർവകലാശാലയ്ക്ക് വേണ്ടതെന്ന ചോദിച്ച ഹൈക്കോടതി വിദ്യാർഥികൾക്ക് അനുകൂലമായ സാഹചര്യമുണ്ടാക്കാനാണ് സുപ്രീം കോടതി നിർദേശമെന്ന് പ്രത്യേകം ചൂണ്ടിക്കാട്ടി. വൈസ് ചാൻസലർ സിസ തോമസിനും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം ജോണിനും തിരിച്ചടിയാണ് കോടതിയുടെ പരാമർശങ്ങൾ.
 
കേസിൽ വിശദമായ വാദം കേൾക്കൽ വെള്ളിയാഴ്ച നടക്കും. ഇവരെല്ലാം കുട്ടികൾ അല്ലേയെന്ന് ചോദിച്ച കോടതി ഇപ്പോൾ മുതിർന്നവരായ രാഷ്ട്രീയക്കാർ കുട്ടികളായിരിക്കെ എന്തൊക്കെ ചെയ്തിട്ടുണ്ടാകുമെന്നും ആരാഞ്ഞു. സസ്പെൻഷനെതിരെ വിദ്യാർഥികൾ നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. വിദ്യാർഥികൾ ചെയ്ത എല്ലാറ്റിനെയും കോടതി ന്യായീകരിക്കുകയല്ല. പക്ഷേ വിദ്യാർഥികൾ 60 ദിവസത്തിലേറെയായി പുറത്ത് നിൽക്കുകയാണ്. ഇനിയെന്തിനാണ് മാപ്പ്, അച്ചടക്ക നടപടി കഴിഞ്ഞില്ലേയെന്നും കോടതി ചോദിച്ചു.
അടുത്ത ലേഖനം
യുപിയിൽ ഭരണവിരുദ്ധ വികാരം അടിതെറ്റിക്കുമോ?, സിറ്റിംഗ് എംഎൽഎമാർക്ക് ബിജെപി സീറ്റ് നിഷേധിച്ചേക്കും