1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kaladi University Students cant appear for the exam

കാലടിയിലെ വിദ്യാർഥികൾക്ക് പരീക്ഷ എഴുതാൻ അനുമതിയില്ല; സിംഗിൾ ബെഞ്ച് ഉത്തരവ് തള്ളി ഡിവിഷൻ ബെഞ്ച്

Kaladi University, Kaladi University Issue, Sisa Thomas, SFI
കാലടി സർവകലാശാലയിൽ സമരം ചെയ്തതിന്റെ പേരിൽ പുറത്താക്കപ്പെട്ട വിദ്യാർഥികൾക്ക് പരീക്ഷ എഴുതാൻ അനുമതിയില്ല. വിദ്യാർഥികൾക്ക് പരീക്ഷ എഴുതാമെന്ന് സിംഗിൾ ബെഞ്ച് നേരത്തെ ഉത്തരവിട്ടിരുന്നു. എന്നാൽ ഈ ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി. 
 
ചട്ടം പാലിക്കാതെയാണ് സിംഗിൾ ബെഞ്ച് വിധി ഉണ്ടായതെന്നും യുജിസി മാനദണ്ഡങ്ങളും സർവകലാശാല നിയമവും പാലിച്ചില്ലെന്നും ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി. സസ്പെൻഷനിലുള്ള വിദ്യാർഥികൾക്ക് ആർക്കും പരീക്ഷ എഴുതാനാകില്ല. വിസിയുടെ അപ്പീൽ നിലനിൽക്കുമെന്നാണ് ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടത്. 
 
ചരിത്രത്തിലാദ്യമായായിരുന്നു വിദ്യാർഥികളെ പരീക്ഷ എഴുതാൻ അനുവദിക്കരുത് എന്ന് കാട്ടി ഒരു സർവകലാശാല വിസി തന്നെ കോടതിയിൽ അപ്പീൽ നൽകുന്നത്. വിദ്യാർഥികൾക്ക് മതിയായ ഹാജർ ഇല്ലെന്നും അതിനാൽ പരീക്ഷ എഴുതിക്കാൻ സാധിക്കില്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു അപ്പീൽ. എന്നാൽ വൈസ് ചാൻസലർ സിസ തോമസിനെതിരെ സമരം ചെയ്തതിനായിരുന്നു 60 ദിവസം മുമ്പ് വിദ്യാർഥികളെ സെസ്പെൻഡ് ചെയ്യുന്നത്. സസ്പെൻഷനിലുള്ള പിജി വിദ്യാർഥികളായ ഏഴ് പേരുടെ പരീക്ഷ നാളെയാണ് നടക്കുന്നത്.
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
മുറസു ചുഴലിക്കാറ്റ് കരയിൽ, മൂന്ന് ചക്രവാതചുഴികൾ; നവംബർ എട്ട് വരെ മഴ