1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Sabarimala Mandala-Makaravilakku Pilgrimage: Virtual Queue Booking Starts October 29

ശബരിമല മണ്ഡല മകരവിളക്ക് തീർത്ഥാടനം; വെർച്വൽ ക്യൂ ബുക്കിംഗ് ഒക്ടോബർ 29 ന് ആരംഭിക്കും

തീര്‍ത്ഥാടകരുടെ സൗകര്യാര്‍ത്ഥം വിവിധ പാതകള്‍ വഴിയുള്ള ദര്‍ശനത്തിന് പ്രതിദിന പരിധി നിശ്ചയിച്ചാണ് വെര്‍ച്വല്‍ ക്യൂ അനുവദിക്കുന്നത്.

Sabarimala News, Sabarimala Restrictions, Sabarimala Police, Sabarimala Updates, ശബരിമല, സന്നിധാനത്ത് കേന്ദ്രസേന
പത്തനംതിട്ട : വരാനിരിക്കുന്ന ശബരിമല മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടന കാലത്തേക്കുള്ള ഭക്തജന തിരക്ക് ക്രമീകരിക്കുന്നതിന്റെ ഭാഗമായി വെര്‍ച്വല്‍ ക്യൂ ബുക്കിംഗ് ഒക്ടോബര്‍ 29 വ്യാഴാഴ്ച രാവിലെ 10 മണി മുതല്‍ ആരംഭിക്കും. സന്നിധാനത്ത് ദര്‍ശനം നടത്താന്‍ ആഗ്രഹിക്കുന്ന ഭക്തര്‍ www.sabarimalaonline.org എന്ന ഔദ്യോഗിക വെബ്സൈറ്റ് വഴി മുന്‍കൂട്ടി സ്ലോട്ടുകള്‍ ബുക്ക് ചെയ്യേണ്ടതാണ്.
 
തീര്‍ത്ഥാടകരുടെ സൗകര്യാര്‍ത്ഥം വിവിധ പാതകള്‍ വഴിയുള്ള ദര്‍ശനത്തിന് പ്രതിദിന പരിധി നിശ്ചയിച്ചാണ് വെര്‍ച്വല്‍ ക്യൂ അനുവദിക്കുന്നത്. നിലയ്ക്കല്‍ - പമ്പ പാത വഴി പ്രതിദിനം 60,000 ഭക്തര്‍ക്കാണ് വെര്‍ച്വല്‍ ക്യൂ വഴി ദര്‍ശനാനുമതി നല്‍കുന്നത്. എരുമേലി കാനനപാത വഴി വരുന്ന ഭക്തര്‍ക്കായി ദിവസേന 3,000 ഓണ്‍ലൈന്‍ ടിക്കറ്റുകള്‍ ലഭ്യമാക്കും. പുല്ലുമേട്/സത്രം പാത വഴി പ്രതിദിനം 3,000 പേര്‍ക്കും വെര്‍ച്വല്‍ ക്യൂ സ്ലോട്ടുകള്‍ അനുവദിക്കും.
 
റിയല്‍ ടൈം സ്‌പോട്ട് ബുക്കിംഗ് കേന്ദ്രങ്ങള്‍ 
 
ഓണ്‍ലൈന്‍ ബുക്കിംഗ് നടത്താന്‍ സാധിക്കാത്ത ഭക്തര്‍ക്കായി മൂന്ന് പ്രധാന കേന്ദ്രങ്ങളില്‍ റിയല്‍ ടൈം സ്‌പോട്ട് ബുക്കിംഗ് സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. നിലയ്ക്കല്‍   റിയല്‍  റിയല്‍ ടൈം ബുക്കിംഗ് കേന്ദ്രം  വഴി പ്രതിദിനം 10000 ഭക്തര്‍ക്ക് പ്രവേശനം നല്‍കും. എരുമേലിയിലെയും വണ്ടിപ്പെരിയാര്‍  സത്രത്തിലെയും  റിയല്‍  റിയല്‍ ടൈം ബുക്കിംഗ് കേന്ദ്രങ്ങള്‍ വഴി പ്രതിദിനം 2000 വീതം ഭക്തര്‍ക്ക് പ്രവേശനം നല്‍കും. കേരള ഹൈക്കോടതിയുടെ പ്രത്യേക ഉത്തരവ് അനുസരിച്ച് പമ്പയിലെ റിയല്‍ ടൈം സ്‌പോട്ട് ബുക്കിംഗ് കേന്ദ്രം ഒഴിവാക്കിയിട്ടുണ്ട്. വെര്‍ച്ചല്‍ ക്യൂ ബുക്കിംഗ് തീര്‍ത്തും സൗജന്യമാണ്. ഭക്തര്‍ക്ക് താല്പര്യമനുസരിച്ച് അഞ്ചു രൂപ മുതല്‍  പില്‍ഗ്രിം  റിലീഫ് ഫണ്ടിലേക്കും, ശുചിത്വ  പരിപാലനത്തിനായി ജനറല്‍ ഫണ്ടിലേക്കും സംഭാവന നല്‍കുന്നതിനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്.
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
20 അല്ല, 100 ശതമാനം എഥനോളിൽ ഓടുന്ന വാഹനങ്ങൾക്കും കേന്ദ്ര അനുമതി, മോട്ടോർ വാഹന ചട്ടങ്ങളിൽ നിർണായക ഭേദഗതി