കൂടിയാലോചനയില്ലാതെ ഇനി പറ്റില്ലെന്ന് കെസി പക്ഷം, പരിഗണിച്ചില്ലെന്ന് എ ഗ്രൂപ്പിന്റെ പരാതി: മുഖ്യമന്ത്രിക്കെതിരെ കോണ്‍ഗ്രസില്‍ പരാതി
കൂടിയാലോചനകള്‍ ഇല്ലാതെ മുഖ്യമന്ത്രി വി ഡി സതീശന് ഒറ്റയ്ക്ക് നിലപാടുകള്‍ എടുക്കുന്നതിനെതിരെ ശക്തമായ നിലപാടുമായി കോണ്‍ഗ്രസിലെ ഗ്രൂപ്പുകള്‍. കോണ്‍ഗ്രസില്‍ കൂടിയാലോചനകളില്ലാതെ തീരുമാനങ്ങള്‍ എടുക്കാന്‍ പറ്റില്ലെന്ന നിലപാട് കടുപ്പിച്ചിരിക്കുകയാണ് വിവിധ ഗ്രൂപ്പുകള്‍. മുഖ്യമന്ത്രിയുടെ തീരുമാനങ്ങള്‍ക്കെതിരെ ശക്തമായ നിലപാടെടുക്കുമെന്നാണ് കെ സി വേണുഗോപാല്‍ പക്ഷത്തിന്റെ തീരുമാനം. ബോര്‍ഡ് നിയമനങ്ങളിലും പിഎസ്സിയിലും ദേവസ്വത്തിലും പരിഗണന ലഭിക്കാത്തതില്‍ എ ഗ്രൂപ്പിനും പരാതിയുണ്ട്.
തര്‍ക്കത്തിനൊടുവില്‍ കെ സി പക്ഷം ആവശ്യങ്ങള്‍ നേടിയെടുക്കുന്നതില്‍ ഉമ്മന്‍ ചാണ്ടിക്കൊപ്പം നിലയുറപ്പിച്ച വിഭാഗത്തിന് വലിയ അമര്‍ഷമുണ്ട്. ബോര്‍ഡ് കോര്പ്പറേഷന് ചര്‍ച്ചയിലും പിഎസ്സി, ദേവസ്വം ബോര്‍ഡിലും പരിഗണനയില്ല എന്നതില്‍ ഇവരും കടുത്ത അതൃപ്തിയിലാണ്. കെപിസിസി പ്രസിഡന്റ് എന്ന നിലയില്‍ ശക്തമായി ഇടപെടാനാണ് സണ്ണി ജോസഫ് ഒരുങ്ങുന്നത്. മുഖ്യമന്ത്രി ഒറ്റയ്ക്ക് തീരുമാനങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നുവെന്ന വിമര്‍ശനമാണ് ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ ഉയര്‍ന്നത്.
അതേസമയം വിമര്‍ശനങ്ങള്‍ പാര്‍ട്ടിക്കുള്ളിലെ ജനാധിപത്യമാണെന്നാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വി ഡി സതീശന് പ്രതികരിച്ചത്. വ്യത്യസ്തമായ അഭിപ്രായം പറഞ്ഞാല്‍ തള്ളിപ്പറയില്ലെന്നും അത് കേള്‍ക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.ALSO READ: അങ്ങനെയൊരു ആചാരമില്ല, പമ്പയിൽ തുണികൾ ഉപേക്ഷിക്കരുത്, ശബ്ദസന്ദേശം കേൾപ്പിക്കണമെന്ന് ഹൈക്കോടതി
