1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. BJP initiates stratergies for UP elections

യുപിയിൽ ഭരണവിരുദ്ധ വികാരം അടിതെറ്റിക്കുമോ?, സിറ്റിംഗ് എംഎൽഎമാർക്ക് ബിജെപി സീറ്റ് നിഷേധിച്ചേക്കും

 Yogi Adityanath
ഉത്തര്‍പ്രദേശ് നിയമസഭാ തിരെഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ച് ബിജെപി. വിനോദ് താവ്‌ഡേയ്ക്കാണ് ഉത്തര്‍പ്രദേശിന്റെ ചുമതലയുള്ളത്. ഭരണവിരുദ്ധ വികാരത്തിന്റെ തോത് മനസിലാക്കുക, സര്‍ക്കാരും പാര്‍ട്ടിയും തമ്മിലുള്ള വിടവ് കുറയ്ക്കുക എന്നീ കാര്യങ്ങള്‍ക്കാണ് ഉത്തര്‍പ്രദേശ് ബിജെപി ഇപ്പോള്‍ പ്രാധാന്യം നല്‍കുന്നത്.
 
ഭരണവിരുദ്ധ വികാരം മറികടക്കാന്‍ നിലവിലെ സിറ്റിങ് എം പിമാരില്‍ 30 ശതമാനത്തിലധികം പേര്‍ക്കും സീറ്റ് നല്‍കില്ലെന്നാണ് സൂചന. ഇതിന് പുറമെ സംഘടന സംവിധാനം ശക്തമാക്കാനുള്ള നടപടികളും താവ്‌ഡേയുടെ നേതൃത്വത്തില്‍ ആരംഭിച്ചിട്ടുണ്ട്. മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായും സംസ്ഥാന പാര്‍ട്ടി അധ്യക്ഷനായ പങ്കജ് ചൗധരിയുമായും താവ്‌ഡേ ചര്‍ച്ചകള്‍ നടത്തി. സമാജ് വാദി പാര്‍ട്ടി തിരെഞ്ഞെടുപ്പ് പ്രചാരണങ്ങളുമായി സജീവമായതിനാല്‍ പഴുതടച്ചുകൊണ്ടുള്ള പ്രതിരോധം തീര്‍ക്കാനാണ് ബിജെപി ശ്രമം. വരും ദിവസങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ ഉത്തര്‍പ്രദേശില്‍ റാലികളില്‍ പങ്കെടുക്കും.
 
 അതേസമയം നിയമസഭാ തിരെഞ്ഞെടുപ്പ് മുന്‍നിര്‍ത്തി കോണ്‍ഗ്രസ്- സമാജ് വാദി പാര്‍ട്ടി സീറ്റ് വിഭജന ചര്‍ച്ചകള്‍ പ്രാരംഭഘട്ടത്തിലാണ്. കോണ്‍ഗ്രസിന്റെ പരമ്പരാഗത സ്വാധീന മേഖലകളില്‍ അവരുടെ സ്വാധീനം മനസിലാക്കാന്‍ സര്‍വേ നടത്താന്‍ സമാജ് വാദി പാര്‍ട്ടി ഏതാനും ഏജന്‍സികളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കേന്ദ്രസര്‍ക്കാരിനെതിരെ രാഹുല്‍ ഗാന്ധി നടത്തുന്ന ചെറുത്തുനില്‍പ്പ് യുപിയില്‍ വോട്ടായി മാറുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷ. അതിനാല്‍ തന്നെ സമാജ് വാദി പാര്‍ട്ടിയോട് കോണ്‍ഗ്രസ് സീറ്റുകള്‍ കൂടുതല്‍ ആവശ്യപ്പെടുമെന്ന് ഉറപ്പാണ്.
 
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
കള്ളക്കുറിച്ചി കളക്ടർക്ക് അശ്ലീല സന്ദേശമയച്ചെന്ന് ആരോപണം: ടിവികെ എംഎൽഎ അരുൾ വിഘ്നേഷിനെതിരെ അന്വേഷണത്തിന് ഉത്തരവ്