അനുബന്ധ വാര്‍ത്തകള്‍
- ഫേസ്ബുക്ക് സൗഹൃദം: ഹരിയാന സ്വദേശിയെ പീഡിപ്പിച്ച മലയാളി യുവാക്കൾ അറസ്റ്റിൽ
- ബാലികയെ ബന്ധുവിന്റെ പീഡനത്തിൽ നിന്ന് രക്ഷിച്ച് ശിശുക്ഷേമ സമിതി പ്രവർത്തകർ
- പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് പിടിയിൽ
- വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ
- ബസ്സിൽ യുവതിക്ക് നേരെ നഗ്നതാ പ്രദർശനവും അതിക്രമവും : യുവാവ് പിടിയിൽ
പീഡനക്കേസിൽ മധ്യവയസ്കന് 73 വർഷം കഠിനതടവ്
തൃശൂർ: കേവലം ഒമ്പതു വയസു മാത്രം പ്രായമുള്ള പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിച്ച കേസിൽ 49 കാരനായ പ്രതിയെ കോടതി എഴുപത്തി മൂന്നു വർഷത്തെ കഠിന തടവിന് ശിക്ഷിച്ചു. വാടാനപ്പിള്ളി എത്തിക്കാട്ട് വീട്ടിൽ ഉണ്ണിമോൻ എന്ന വിനോദിനെയാണ് കോടതി ശിക്ഷിച്ചത്. ഇത് കൂടാതെ പ്രതി ഒരുലക്ഷത്തി എൺപത്തയ്യായിരം രൂപ പിഴയും ഒടുക്കണം. കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ പോക്സോ കോടതി ജഡ്ജി എസ്.ലിഷയാണ് ശിക്ഷ വിധിച്ചത്.
കേസിനാസ്പദമായ സംഭവം നടന്നത് 2018 ലാണ്. കൂലിപ്പണിക്കാരനായ പ്രതി പാവപ്പെട്ട വീട്ടിലെ പെൺകുട്ടിയെ ഭീഷണിപ്പെടുത്തി തന്റെ വീട്ടിലെ ടെറസ്, കഞ്ഞിപ്പുര എന്നിവിടങ്ങളിൽ വച്ച് പല തവണ പീഡിപ്പിച്ചു എന്നാണ് കേസ്.
പീഡനത്തിനിരയായ കുട്ടിയുടെ മൊഴി വാടാനപ്പിള്ളി ഇൻസ്‌പെക്ടർ ആയിരുന്ന കെ.ആർ.ബിജുവിന്റെ നിർദ്ദേശ പ്രകാരം സീനിയർ സിവിൽ പോലീസ് ഓഫീസർ രാജിയായിരുന്നു രേഖപ്പെടുത്തിയത്. തുടർന്ന് വാടാനപ്പിള്ളി ഇൻസ്‌പെക്ടർ ആയിരുന്ന പി.ആർ.ബിജോയി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു.