1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ക്രൈം
  4. Sexual harrasment youth arrested

വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

Harassment
കോട്ടയം: വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച ശേഷം പണം, സ്വർണ്ണം എന്നിവ തട്ടിയെടുത്ത കേസിൽ യുവാവ് അറസ്റ്റിലായി. ഈരാറ്റുപേട്ട കുളത്തുകടവ് താഴേടത്ത് വീട്ടിൽ അമൽ ദാസ് എന്ന 28 കാരനാണ് വെസ്റ്റ് പോലീസിന്റെ പിടിയിലായത്.
 
പെരുമ്പായിക്കാട് സ്വദേശിനിയാണ് പീഡിപ്പിക്കപ്പെട്ട യുവതി. പതിനാറു ലക്ഷത്തോളം രൂപയാണ് ഇയാൾ യുവതിയെ കബളിപ്പിച്ചു കൈക്കലാക്കിയത്. പിന്നീട് ഇയാൾ മറ്റൊരു വിവാഹം കഴിക്കുകയും ചെയ്തു. ഇതിനു ശേഷമാണ് യുവതി പോലീസിൽ പരാതി നൽകിയത്. എന്നാൽ വിവരം അറിഞ്ഞു യുവാവ് ഒളിവില്പോയിരുന്നു.
 
പോലീസ് അന്വേഷണം ആരംഭിച്ചതോടെ ഇയാളെ വയനാട്ടു നിന്ന് പിടികൂടുകയും ചെയ്തു. വെസ്റ്റ് എസ്.ഐ ടി.ശ്രീജിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.
 
About Writer
എ കെ ജെ അയ്യർ
അടുത്ത ലേഖനം
ന്യൂനമര്‍ദ്ദം ബിപോര്‍ജോയ് ചുഴലിക്കാറ്റായി മാറും? കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ് ഇങ്ങനെ